Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസീറോ മലബാർ സഭ: ആരോപണ ...

സീറോ മലബാർ സഭ: ആരോപണ വിധേയരായ വൈദികർക്ക്​ സ്ഥലം മാറ്റം

text_fields
bookmark_border
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തി​െൻറ പശ്ചാത്തലത്തിൽ കൂടുതൽ നടപടികളുമായി സഭ. ആരോപണവിധേയരായ വൈദികരെ സ്ഥലം മാറ്റി. അതിരൂപതയുടെ സാമ്പത്തിക വിഭാഗത്തി​െൻറ ചുമതലയുണ്ടായിരുന്ന അതിരൂപത പ്രൊക്യുറേറ്റർ ഫാ. പുതുവ ആൻറണി(ജോഷി), ഫാ. വടക്കുമ്പാടൻ സെബാസ്റ്റ്യൻ, ഫാ. മാരാംപറമ്പിൽ ജോസഫ്(ബെന്നി) എന്നിവർക്കാണ് സ്ഥലം മാറ്റം. ഭൂമി ഇടപാടിൽ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പിഴവ് സംഭവിച്ചെന്ന് കണ്ടെത്തിയ സമിതിയുടെ ചെയർമാനായിരുന്നു സ്ഥലം മാറ്റം കിട്ടിയ മാരാംപറമ്പിൽ ജോസഫ്(ബെന്നി). ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർദിനാൾ ആരോപണ വിധേയനായതോടെ ഉയർന്നുകേട്ട പേരായിരുന്നു ഫാ. പുതുവ ആൻറണിയുടേത്. അദ്ദേഹത്തെ കർദിനാൾ ഹൗസിൽനിന്ന് കുസാറ്റിന് സമീപത്തെ സ​െൻറ് ജോൺസ് പള്ളിയിലേക്കാണ് സ്ഥലം മാറ്റിയത്. ഫാ. വടക്കുമ്പാടൻ സെബാസ്റ്റ്യന് വിശ്രമ ജീവിതമെന്ന നിലയിൽ മുരിങ്ങൂർ ധ്യാനകേന്ദ്രത്തിലെ ബൈബിൾ പഠനകേന്ദ്രത്തിലേക്ക് മാറ്റി. അതിരൂപതയിലെ വൈദികരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ശനിയാഴ്ച പുറത്തിറങ്ങിയ പട്ടികയിലാണ് മൂവരും ഉൾപ്പെട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story