Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുൽപ്പറ്റയിൽ...

പുൽപ്പറ്റയിൽ സഞ്ചരിക്കുന്ന കോടതിയുടെ ലോക് അദാലത്ത് നടത്തും

text_fields
bookmark_border
മഞ്ചേരി: പുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ ലീഗൽ സർവിസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് ഒന്നിന് ലോക് അദാലത്ത് നടത്തും. ലീഗൽ സർവിസ് അതോറിറ്റിയുടെ സഞ്ചരിക്കുന്ന ലോക് അദാലത്തി‍​െൻറ ഭാഗമായാണിത്. നിയമ ബോധവത്കരണ സെമിനാറും പൊതുജനങ്ങൾക്കായി സംശയ നിവാരണവും നടത്തും. പഞ്ചായത്തിനെ വ്യവഹാര രഹിത പഞ്ചായത്താക്കുന്നതിനുള്ള ആദ്യ പരിപാടിയാണ് ഇതെന്ന് പഞ്ചായത്ത് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജഡ്ജിമാർ ഉൾപ്പെടുന്ന ബെഞ്ച് പരാതികൾ കേട്ട് തീർപ്പ് കൽപ്പിച്ച് വിധി പ്രസ്താവിക്കും. മറ്റു കോടതികളിലോ ലീഗൽ സർവിസ് അതോറിറ്റി മുമ്പാകെയോ സമർപ്പിക്കാത്ത പരാതികളാണ് നൽകേണ്ടത്. പഞ്ചായത്തിൽ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നിയമസംരക്ഷണ സഹായ കേന്ദ്രത്തിൽ അദാലത്തിലേക്കുള്ള പരാതികൾ നൽകാം. നിലവിൽ എല്ലാ ബുധൻ, ഞായർ ദിവസങ്ങളിൽ നിയമ സംരക്ഷണ സഹായ കേന്ദ്രം പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്. 12നകം പരാതികൾ പഞ്ചായത്ത് ഒാഫിസിൽ ലഭിക്കണം. കുടുംബ പ്രശ്നങ്ങൾ, സ്വത്ത്, വസ്തു തർക്കങ്ങൾ, വഴിത്തർക്കങ്ങൾ, ചെക്ക് കേസുകൾ, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശവുമായി ബന്ധപ്പെട്ട പരാതികൾ, പൊതു താൽപര്യ പരാതികൾ തുടങ്ങിയവ നൽകാം. പരാതികൾ മാർച്ച് ഒന്നിന് വാദം കേട്ട് തീർപ്പാക്കും. വാർത്തസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ൈസനബ, വൈസ് പ്രസിഡൻറ് പി.സി. അബ്ദുറഹ്മാൻ, സെക്രട്ടറി യു. അബ്ദുൽ ഖാദർ, അഡ്വ. സി.എം. അബ്ദുൽ നാസർ, രോഹിണി മുത്തൂർ എന്നിവർ പങ്കെടുത്തു. ഫോൺ. 9646269727. ഫുട്ബാൾ ക്യാമ്പ് മഞ്ചേരി: പ്രോമിസിങ് ഫുട്ബാൾ കോച്ചിങ് സ​െൻററി‍​െൻറ ആഭിമുഖ്യത്തിൽ പി. ഹംസക്കോയയുടെ നേതൃത്വത്തിൽ ഫുട്ബാൾ ക്യാമ്പ് ഏപ്രിലിൽ നടത്തും. താൽപര്യമുള്ളവർ ഫെബ്രുവരി 13ന് രാവിലെ എട്ടിന് മഞ്ചേരി എവർഗ്രീൻ സ്പോർസ് ക്ലബിനു സമീപം എത്തണം. ഫോൺ: 9446342631.
Show Full Article
TAGS:LOCAL NEWS 
Next Story