Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇരവാലർക്ക് പട്ടികവർഗ...

ഇരവാലർക്ക് പട്ടികവർഗ സർട്ടിഫിക്കറ്റ് നൽകണം ^ജി. ഗോമതി

text_fields
bookmark_border
ഇരവാലർക്ക് പട്ടികവർഗ സർട്ടിഫിക്കറ്റ് നൽകണം -ജി. ഗോമതി പാലക്കാട്: പട്ടികവർഗ സർട്ടിഫിക്കറ്റ് ഇരവാലൻ സമുദായത്തിന് നൽകിയില്ലെങ്കിൽ സമരം ദലിത് ആക്ടിവിസ്റ്റുകൾ ഏറ്റെടുക്കുമെന്ന് മൂന്നാർ സമരനായിക ജി. ഗോമതി പറഞ്ഞു. കൊല്ലങ്കോട് രണ്ട് വില്ലേജ് ഓഫിസിന് മുന്നിൽ ഇരവാലൻ വിഭാഗം നടത്തുന്ന രാപകൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ല പട്ടികജാതി, വർഗ കോഓഡിനേഷൻ കമ്മിറ്റി പാലക്കാട് കലക്ടറേറ്റിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 20ന് കലക്ടറുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ച ഫലപ്രദമായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും അവർ പറഞ്ഞു. കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ. മായാണ്ടി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ രാജൻ പുലിക്കോട്, കെ. വാസുദേവൻ, രാധാകൃഷ്ണൻ വിത്തനശ്ശേരി, എൻ. ഗോവിന്ദൻ, വിളയോടി വേണുഗോപാൽ, സി. വേലായുധൻ, കൃഷ്ണൻ മലമ്പുഴ, വിജയൻ അമ്പലക്കാട്, മാത്തൂർ മണികണ്ഠൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story