Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുവാവി‍െൻറ കണ്ണില്‍...

യുവാവി‍െൻറ കണ്ണില്‍ ആസിഡ് ഒഴിച്ച സംഭവം; സുഹൃത്തിനെതിരെ കേസെടുത്തു

text_fields
bookmark_border
നിലമ്പൂര്‍: യുവാവി‍​െൻറ കണ്ണില്‍ ആസിഡ് ഒഴിച്ച സംഭവത്തില്‍ സുഹൃത്തിനെതിരെ നിലമ്പൂര്‍ പൊലീസ് കേസെടുത്തു. പെരുവമ്പാടം സ്വദേശി അരയത്തനാല്‍ ബേബിക്കെതിരെയാണ് (55) കേസെടുത്തത്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. മൂലേപ്പാടം മൂഴിപ്ലാക്കല്‍ ജോമോനെയാണ് (35) ഉറങ്ങിക്കിടക്കുന്നതിനിടെ കണ്ണിലും മുഖത്തും ദേഹത്തും ആസിഡ് ഒഴിച്ചത്. ഗുരുതരാവസ്ഥയിലായ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച പുലര്‍ച്ച ഒന്നരയോടെയാണ് സംഭവം. ഗുരുതരാവസ്ഥയിലുള്ള ജോമോ‍​െൻറ മൊഴി കുന്ദമംഗലം മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി രേഖപ്പെടുത്തിയിരുന്നു. ഇരുവരും മമ്പാട് റൂബി നഗറില്‍ ടാപ്പിങ് തൊഴിലാളികളാണ്. ഒരു ഷെഡിലാണ് താമസിച്ചിരുന്നത്. സംഭവദിവസം രാത്രി ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം ൈകയാങ്കളിയിലെത്തിയിരുന്നതായി പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story