Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിശാല മതേതര...

വിശാല മതേതര മുന്നണിയുടെ ആവശ്യം സി.പി.എം മനസ്സിലാക്കണം -^ഉമ്മൻ ചാണ്ടി

text_fields
bookmark_border
വിശാല മതേതര മുന്നണിയുടെ ആവശ്യം സി.പി.എം മനസ്സിലാക്കണം --ഉമ്മൻ ചാണ്ടി അരീക്കോട്: രാജ്യത്തി​െൻറ മഹത്തായ പാരമ്പര്യംതന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് വിശാല മതേതര മുന്നണിയുണ്ടാകേണ്ടതി​െൻറ ആവശ്യകത സി.പി.എം മനസ്സിലാക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഊർങ്ങാട്ടിരി കല്ലരട്ടിക്കലിൽ കോൺഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എമ്മി​െൻറ കേരളഘടകം ഇടുങ്ങിയ ചിന്താഗതി വെച്ചുപുലർത്തുന്നവർ ആണെന്നും അതിന് കുട പിടിക്കുന്ന വിവേകമില്ലായ്മയാണ് പ്രകാശ് കാരാട്ടും കൂട്ടരും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സി.ടി. റഷീദ് അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ കെ. കോയസ്സൻ, സബീന കണ്ണനാരി, ഒ.ഐ.സി.സി മക്കഘടകം പ്രസിഡൻറ് ഷഫീഖ് തച്ചാംപറമ്പ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. എ.പി. അനിൽകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, ജനറൽ സെക്രട്ടറിമാരായ അജീഷ് എടാലത്ത്, അസീസ് ചീരാന്തൊടി, സക്കീർ പുല്ലാര, കെ.പി.സി.സി അംഗം കെ.ടി. അജ്മൽ, ബ്ലോക്ക് പ്രസിഡൻറ് പാലത്തിങ്ങൽ ബാപ്പുട്ടി, എം.കെ. കുഞ്ഞുമുഹമ്മദ്, എ.ഡബ്ല്യു. അബ്ദുറഹ്മാൻ, പി.ടി. മുഹമ്മദ് സുധീർ, ബൂത്ത് പ്രസിഡൻറ് ടി. ഷൗക്കത്തലി, യു. ജാഫർ എന്നിവർ സംസാരിച്ചു. റാലിക്ക് ടി. ഷൗക്കത്തലി, ജോയ് എബ്രഹാം, കുഞ്ഞുമുഹമ്മദ് കുന്നിലടത്ത്, അനിൽ മാതോളി, ഇ. ഷിജിലേശ്, കെ.പി. മുഹമ്മദലി, എം.പി. അലി, എം.സി. ഉസ്മാൻ, കെ.സി. വസീം, ടി. അബ്ദുൽ നാസർ, ചെറുവാടി ബൈജു, ഇ.ടി. അഹമ്മദ് കുട്ടി, വി. റഹ്മത്തുല്ല, എം. ജസ്മൽ, മാതോളി അയ്യപ്പൻ, എൻ.ടി. അയ്യപ്പൻ, സുരേഷ് ബാവ മാതോളി എന്നിവർ നേതൃത്വം നൽകി. കാട്ടാന ഭീതിയിൽ ഓടക്കയത്ത് ആദിവാസികളും കർഷകരും അരീക്കോട്: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഓടക്കയത്തെ വിവിധ ആദിവാസി മേഖലകളിലും കൃഷിസ്ഥലങ്ങളിലും കാട്ടാനക്കൂട്ടം ഭീതി പടർത്തുന്നു. കൊടുമ്പുഴ മേഖലയിലെ മാങ്കുളം, നെല്ലിയായി, ഓടക്കൽ, വാരിക്കൽ ഭാഗങ്ങളിലാണ് കാട്ടാനക്കൂട്ടങ്ങളുടെ വിളയാട്ടം നടക്കുന്നത്. ഇടക്കിടക്ക് കാട്ടാനക്കൂട്ടം ഇവിടങ്ങളിലിറങ്ങുന്നത് കാരണം ആദിവാസി കുടുംബങ്ങളും കർഷകരും ജീവഭയത്താൽ ഊരുകൾ വിട്ടിറങ്ങേണ്ട അവസ്ഥയിലാണ്. കുറച്ച് നാളുകൾ മുമ്പും കാട്ടാനകൾ പ്രദേശത്ത് തുടർച്ചയായി ഭീതി പടർത്തുകയും വൻ കൃഷി നാശം വരുത്തുകയും ചെയ്തിരുന്നു. ഇത്തവണ ആദ്യ വരവിനുതന്നെ ഏക്കർ കണക്കിന് സ്ഥലത്തെ കൃഷിയാണ് തകർത്തിരിക്കുന്നത്. കൊടുമ്പുഴ സുന്ദര​െൻറ ഒന്നരയേക്കറിലെ കുരുമുളക്, വാഴ, പ്ലാവിൻ തൈ, നെല്ലിയായി നാരായണ​െൻറ കമുക്, മാങ്കുളം ശേഖര​െൻറ റബർ, നെല്ലിയായി രാമകൃഷ്ണ​െൻറ കമുക്, പ്ലാവ്, തെങ്ങ് തുടങ്ങിയവയെല്ലാം നശിപ്പിച്ചു. മാങ്കുളം ശുദ്ധജല പദ്ധതിയുടെ പൈപ്പും മറ്റും നശിപ്പിച്ചു. തുടർച്ചയായി ആനയിറങ്ങുന്ന സ്ഥലമായിട്ടും ആദിവാസി കർഷകരുടെ ജീവനും കൃഷിക്കും സുരക്ഷയൊരുക്കാർ വനംവകുപ്പധികൃതർക്ക് സാധിച്ചിട്ടില്ല. പടക്കം പൊട്ടിച്ചും മറ്റുമാണ് ആനയെ ഇപ്പോൾ തുരത്തുന്നത്. ആദിവാസി കർഷകരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കിസാൻസഭ ഏറനാട് മണ്ഡലം കമ്മിറ്റിയും ഊർങ്ങാട്ടിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും രംഗത്തുവന്നിട്ടുണ്ട്. പന്തീരായിരം മലയിൽ നിന്ന് ചീങ്കണ്ണിപ്പാലി വഴിയാണ് ആനകൾ കൊടുമ്പുഴയിൽ എത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story