Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകർഷകർക്ക് ഇടവിള കൃഷി...

കർഷകർക്ക് ഇടവിള കൃഷി കിറ്റ് വിതരണം

text_fields
bookmark_border
തേഞ്ഞിപ്പലം: പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് 2017-18 വാർഷിക പദ്ധതി പ്രകാരം കൃഷിഭവനിൽ അപേക്ഷ നൽകിയ 568 ചെയ്തു. ചേമ്പ്, ചേന, മഞ്ഞൾ, ഇഞ്ചി, കാവുത്ത് എന്നിവയടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. സാധാരണ കർഷകർക്ക് ചെറിയ രീതിയിൽ കൃഷി ചെയ്യുന്നതിനും കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ വർഷം ഒരു കിറ്റിന് 100 രൂപ ഗുണഭോക്താവിൽ നിന്നും ഈടാക്കിയിരുന്നു. ഈ വർഷം സൗജന്യമായിട്ടാണ് കിറ്റ് വിതരണം നടത്തിയത്. വാർഡ് 11ൽ അപേക്ഷ നൽകിയ 110 കർഷകർക്ക് വാർഡ് മെംബർ പി.സി. വീരാൻ കുട്ടി കിറ്റ് വിതരണം നടത്തി. ചടങ്ങിൽ കുഞ്ഞുട്ടി ഹാജി, ചൊക്ലി യൂനസ്, പി. കുഞ്ഞി പോക്കർ, പി. സൈദ് മുഹമ്മദ്, പി. അഹമ്മദ്, പി.കെ. അബൂബക്കർ, ടി. ഫവാസ് പുതുക്കുളങ്ങര, ലത്തീഫ്, പി.സി. മുഹമ്മദ് കുട്ടി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story