Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎച്ച്.ഐ മോശമായി...

എച്ച്.ഐ മോശമായി പെരുമാറുന്നെന്ന്​ പരാതി; തിരൂരങ്ങാടി നഗരസഭ കൗൺസിൽ യോഗത്തിൽ ആരോഗ്യ വകുപ്പിനെതിരെ രൂക്ഷവിമർശനം

text_fields
bookmark_border
തിരൂരങ്ങാടി: നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണപ്രതിപക്ഷ ഭേദമില്ലാതെ ആരോഗ്യ വകുപ്പിനെതിരെ രൂക്ഷവിമർശനം. തിരൂരങ്ങാടി നഗരസഭയിലെ സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്കെതിരെയാണ് യു.ഡി.എഫും എൽ.ഡി.എഫും ഒറ്റക്കെട്ടായി കൗൺസിൽ യോഗത്തിൽ വിമർശനമുന്നയിച്ചത്. ചെറിയ കാര്യങ്ങൾക്ക് പോലും അനാവശ്യമായി ജനങ്ങളെ പ്രയാസപ്പെടുത്തി നിരന്തരം ഓഫിസിലേക്ക് നടത്തിക്കുന്നതായാണ് ആക്ഷേപം. സ്ഥാപനങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നതിനും ജനന രജിസ്റ്ററിൽ പേര് ഉൾപ്പെടുത്തുന്നതിനും മറ്റുമായി നഗരസഭയിലെത്തുന്നവരെ രേഖയുടെയും മറ്റും പേരിൽ ഓരോ തവണയും മടക്കിയയക്കുന്നതായാണ് പരാതിയുള്ളത്. ലൈസൻസിന് അപേക്ഷിക്കുന്നവരുടെ സ്ഥാപനങ്ങൾ പരിശോധിക്കലും ഹെൽത്ത് ഇൻസ്‌പെക്ടറാണ്. ഓരോ കാരണങ്ങൾ പറഞ്ഞ് മടക്കിയയക്കുന്നതിനാൽ ജനങ്ങൾ കൗൺസിലർമാരോടും നഗരസഭ അധികൃതരോടും പരാതിപ്പെട്ടിരുന്നു. ജനങ്ങളുടെ ആവശ്യങ്ങളുമായി വരുന്ന കൗൺസിലർമാരോട് എച്ച്.ഐ മോശമായി പെരുമാറുകയാണെന്ന പരാതിയുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ലീഗ് കൗൺസിലറായ എം.എൻ. ഇമ്പിച്ചി, സി.പി.എം കൗൺസിലർ ചൂട്ടൻ മജീദ് എന്നിവർ ഇദ്ദേഹവുമായി ൈകയാങ്കളിയും നടന്നിരുന്നു. ഉദ്യോഗസ്‌ഥർ കൗൺസിലർമാരോട് മാന്യമായി പെരുമാറണമെന്നും പൊതുജനങ്ങളുടെ ആവശ്യങ്ങൾ അനാവശ്യ കാലതാമസം വരുത്താതെ നടത്തിക്കൊടുക്കണമെന്നും കൗൺസിൽ യോഗം ആവശ്യപ്പെട്ടു. എന്നാൽ, കഴിഞ്ഞദിവസം കൗൺസിലറുമായി നടന്ന തർക്കം അദ്ദേഹം അനാവശ്യമായ ഇടപെടൽ നടത്തിയത് കാരണമാണമെന്നും നിയമപരമായ രേഖകളാണ് അപേക്ഷകരോട് ആവശ്യപ്പെടുന്നതെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ പറയുന്നു. നഗരസഭയിൽ നിയമപരമായ കാര്യങ്ങൾ നടപ്പാക്കുന്നതിൽ ചിലർക്കുള്ള എതിർപ്പാണ് തന്നോടുള്ള വിരോധത്തിന് കാരണമെന്നും എച്ച്.ഐ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story