Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാർട്ടി വിട്ട...

പാർട്ടി വിട്ട യുവാവിനെതിരെ നവമാധ്യമം വഴി അശ്ലീല പ്രചാരണം ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി

text_fields
bookmark_border
കോട്ടക്കൽ: കോൺഗ്രസിൽ നിന്ന് രാജിവെച്ച് സി.പി.എമ്മിൽ ചേർന്ന യുവാവിനെതിരെ നവമാധ്യമം വഴി അശ്ലീല പ്രചാരണം. സംഭവത്തിൽ പറപ്പൂർ ചോലക്കുണ്ട് സ്വദേശി എം.സി. കബീർ ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ െബഹ്റക്ക് പരാതി നൽകി. ഫെബ്രുവരി ആറിനാണ് പറപ്പൂരിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന കബീർ പാർട്ടി വിട്ടത്. തുടർന്നാണ് ഫേസ് ബുക്കിൽ വ്യാജ അക്കൗണ്ട് വഴി കബീറിനെതിരെ പോസ്റ്റ് പ്രചരിപ്പിച്ചത്. സി.പി.എം നേതാക്കൾക്കൊപ്പം കബീർ നിൽക്കുന്ന പടത്തിനൊപ്പം അശ്ലീലം കലർന്ന വാക്കുകൾ ചേർത്ത് പ്രചരിപ്പിക്കുകയായിരുന്നു. കച്ചവടം നടത്തുന്ന തനിക്ക് സാമ്പത്തിക, മാനനഷ്ടമുണ്ടായതായും പരാതിയിൽ പറയുന്നു. യൂത്ത് കോൺഗ്രസ് നേതാവ് സി.പി.എമ്മിൽ കോട്ടക്കൽ: പറപ്പൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് എം.സി. കബീർ സി.പി.എമ്മിൽ ചേർന്നു. ചോലക്കുണ്ട് നടന്ന സ്വീകരണ യോഗം സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. എൽ.സി. സെക്രട്ടറി പി.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. വി.ടി. സോഫിയ ടീച്ചർ, തയ്യിൽ അലവി, എം.സി. കബീർ, പി. അഹമ്മദ്, ജംഷീറലി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story