Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅംഗൻവാടികൾക്ക് ഇനി...

അംഗൻവാടികൾക്ക് ഇനി പ്രദേശത്തിനും കാലാവസ്ഥക്കും യോജിച്ച കെട്ടിടങ്ങൾ

text_fields
bookmark_border
മഞ്ചേരി: അംഗൻവാടികൾക്ക് ഇനി പ്രദേശങ്ങൾക്കും കാലാവസ്ഥക്കും അനുയോജ്യമായ കെട്ടിട രൂപഘടന. ഇതിനായി സാമൂഹിക നീതി വകുപ്പ് ജോയൻറ് ഡയറക്ടർ അധ്യക്ഷയും സ്റ്റേറ്റ് ലെവൽ പ്രോഗ്രാം ഒാഫിസർ കൺവീനറുമായ സമിതിക്ക് സർക്കാർ രൂപം നൽകി. പൊതുമരാമത്ത് ബിൽഡിങ് വിഭാഗം എൻജിനീയർ, ആർക്കിടെക്ട്, ശിശുവികസന പദ്ധതി ഒാഫിസർ, സി.ഡി.എസിൽ നിന്നുള്ള വിദഗ്ധൻ, ജില്ല ശിശുസംരക്ഷണ ഒാഫിസർ, ചൈൽഡ് വെൽഫെയർ മേഖലയിൽ പ്രവർത്തിക്കുന്ന മൂന്നു പ്രതിനിധികൾ തുടങ്ങിയവരാണ് സമിതിയിൽ അംഗങ്ങൾ. ആദിവാസി, മലയോര, തീരദേശ മേഖല എന്നിങ്ങനെ വ്യത്യസ്ത പ്രദേശങ്ങൾക്ക് ഇണങ്ങുന്നതും ശിശു സൗഹൃദത്തിന് മുൻഗണന നൽകുന്നതുമാവും പുതിയ കെട്ടിടരൂപഘടന. കുട്ടികൾക്കായി ക്ലാസ് മുറിയും വരാന്തയും ഭക്ഷണമൊരുക്കാൻ സ്റ്റോർ മുറിയോടെ അടുക്കളയും അടങ്ങുന്ന 600-700 വരെ സ്ക്വയർഫീറ്റ് വിസ്തൃതിയുള്ളതാണ് നിലവിലെ അംഗൻവാടികളേറെയും. പലതും കാലാവസ്ഥക്ക് അനുയോജ്യമോ ശിശു സൗഹൃദമോ അല്ല. വേനലിൽ വലിയ തോതിൽ ചൂട് അനുഭവപ്പെടുന്നതും വേണ്ടത്ര സൗകര്യങ്ങളില്ലാത്തതുമാണ്. ജനകീയ കൂട്ടായ്മയിൽ ശീതീകരിച്ച അപൂർവം കെട്ടിടങ്ങളുമുണ്ട്. 2014-16 വർഷത്തിൽ സംസ്ഥാന ലോക്കൽ ഫണ്ട് കമ്മിറ്റി സർക്കാറിന് കൈമാറിയ റിപ്പോർട്ടിൽ ഒാരോ ഭൂപ്രദേശത്തേക്കും കാലാവസ്ഥക്കും അനുയോജ്യമായ അംഗൻവാടി കെട്ടിടങ്ങൾ നിർമിക്കണമെന്ന് ശിപാർശ ചെയ്തതാണ്. ഇതി‍​െൻറ ഭാഗമാണ് ഏത് തരത്തിലുള്ള കെട്ടിടം വേണമെന്ന് തീരുമാനിക്കാൻ സമിതിയെ വെച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story