Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎൻഡോസൾഫാൻ ഇര സഞ്ജു...

എൻഡോസൾഫാൻ ഇര സഞ്ജു നിര്യാതനായി

text_fields
bookmark_border
കൊല്ലങ്കോട്: എൻഡോസൾഫാൻ ഇരയായ സഞ്ജു (19) നിര്യാതനായി. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്ന് കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് മൂത്രാശയരോഗം പിടിപെടുകയായിരുന്നു. എൻഡോസൾഫാൻ ബാധിതരെ കണ്ടെത്താനായി നാല് വർഷംമുമ്പ് ആരോഗ്യ വകുപ്പ് നടത്തിയ സർവേയിൽ മുതലമട പഞ്ചായത്ത് അതിർത്തി പ്രദേശമായ ബംഗ്ലാമേട് താമസിക്കുന്ന പാലക്കോട് ചന്ദ്ര​െൻറ മക്കളായ സഞ്ജുവും ശരണ്യയും ഉൾപ്പെട്ടിരുന്നു. ശരണ്യയുടെ തലയിലെ നീര് വാർന്നുപോകുന്നതിന് മൂത്രാശയവുമായി ശസ്ത്രക്രിയയിലൂടെ കുഴൽ ഘടിപ്പിച്ച് ചികിത്സ തുടരുകയാണ്. സഞ്ജുവി‍​െൻറ മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് പൊതുശ്മശാനത്തിൽ സംസ്കരിച്ചു. മാതാവ്: രുഗ്മിണി. മറ്റു സഹോദരങ്ങൾ: സഞ്ജിത, സഞ്ജയ്.
Show Full Article
TAGS:LOCAL NEWS 
Next Story