Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആളിയാർ: ചർച്ചയിൽനിന്ന് ...

ആളിയാർ: ചർച്ചയിൽനിന്ന് തമിഴ്നാട് മുഖംതിരിച്ചു

text_fields
bookmark_border
പാലക്കാട്: പറമ്പിക്കുളം-ആളിയാർ നദീജല കരാറുമായി ബന്ധപ്പെട്ട് ശനിയാഴ്ച ചെന്നൈയിൽ ഇരുസംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിതലത്തിൽ നടത്താമെന്ന് പറഞ്ഞ ചർച്ചയിൽനിന്ന് തമിഴ്നാട് മുഖംതിരിച്ചു. ജനുവരി 19ന് ഇരുസംസ്ഥാനങ്ങളിലെയും സംയുക്ത ജലനിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിലാണ് കരാർ പുതുക്കൽ അടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ ഫെബ്രുവരി 10ന് ചീഫ് സെക്രട്ടറിതല ചർച്ച നടത്താമെന്ന് തീരുമാനിച്ചത്. എന്നാൽ, വെള്ളിയാഴ്ച വൈകീട്ടുവരെ ചർച്ചയെ സംബന്ധിച്ച് തമിഴ്നാട് സർക്കാറിൽനിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല. ചർച്ചക്ക് തമിഴ്നാട് തയാറാകാത്ത സാഹചര്യത്തിൽ കേരളം കടുത്ത നടപടിയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. തമിഴ്നാടി​െൻറ കരാർ ലംഘനവുമായി ബന്ധപ്പെട്ട് സമവായത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം. എന്നാൽ, ചർച്ചക്ക് തയാറാകാതെ തമിഴ്നാട് പ്രകോപനപരമായ നടപടികളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ശക്തമായ നടപടി സ്വീകരിച്ചേക്കും. കരാർ പ്രകാരം കേരളത്തിന് വിട്ടുനൽകേണ്ട വെള്ളം തമിഴ്നാട് തടഞ്ഞതിനെ തുടർന്ന് പ്രശ്നത്തിൽ ഉടൻ ഇടെപടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് കത്തയച്ചിരുന്നു. ജനുവരി 19ലെ ചർച്ചയിലെ തീരുമാന പ്രകാരം ഫെബ്രുവരി 15വരെ 400 കുസെക് വെള്ളം ആളിയാർ ഡാമിൽനിന്ന് ചിറ്റൂർ പുഴയിലേക്ക് വിട്ടുനൽകാമെന്ന തീരുമാനവും തമിഴ്നാട് അട്ടിമറിച്ചു. കുറച്ച് ദിവസങ്ങളിൽ കൃത്യമായ അളവിൽ വെള്ളം നൽകിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ വെള്ളം നൽകിയില്ല. കേരളത്തിന് വെള്ളം നൽകാതിരിക്കുമ്പോഴും കരാർ അട്ടിമറിച്ച് പറമ്പിക്കുളം ഡാമിൽനിന്ന് കോണ്ടൂർ കനാൽ വഴി തിരുമൂർത്തി ഡാമിലേക്ക് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് തുടരുകയാണ്. ആളിയാർ ഡാമിലേക്കും ചിറ്റൂർ പുഴയിലേക്കും വെള്ളം നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതിന് ശേഷവും തമിഴ്നാട് ആളിയാറിലേക്ക് വെള്ളം നൽകിയിട്ടില്ല. 0.5 ടി.എം.സിക്ക് താഴെ മാത്രമാണ് ഇപ്പോൾ ആളിയാറിലെ ജലനിരപ്പ്. എം.പിയുടെ നേതൃത്വത്തിൽ ഇന്ന് സമരം പാലക്കാട്: കേരളത്തിന് അർഹതപ്പെട്ട വെള്ളം നൽകാത്തതിൽ പ്രതിഷേധിച്ച് പി.കെ. ബിജു എം.പി, എം.എൽ.എമാരായ കെ. കൃഷ്ണൻകുട്ടി, കെ. ബാബു, കെ.ഡി. പ്രസേനൻ, കെ.വി. വിജയദാസ് എന്നിവരുടെ നേതൃത്വത്തിൽ ഉപവാസസമരം നടത്തും. അണിക്കോട് ജങ്ഷനിൽ രാവിലെ ഒമ്പതുമുതൽ അഞ്ചുവരെയാണ് സമരം. സമരത്തിന് ശേഷം പൊതുയോഗവും സംഘടിപ്പിക്കും. പൊതുയോഗം സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story