Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരോഗം മറന്ന് അവർ...

രോഗം മറന്ന് അവർ ഒത്തുകൂടി; സാന്ത്വനവും സ്നേഹവും പകരാൻ

text_fields
bookmark_border
കല്‍പകഞ്ചേരി: വേദനകള്‍ക്ക് അവധി നല്‍കി അവര്‍ ഒത്തുകൂടി. ചെറിയമുണ്ടം ഗ്രാമപഞ്ചായത്തി​െൻറ ആഭിമുഖ്യത്തിലാണ് കിടപ്പിലായ രോഗികളും അവശത അനുഭവിക്കുന്നവരും സുഖ ദുഃഖങ്ങളും പ്രതീക്ഷകളും പങ്കുവെച്ച് ഒത്തുകൂടിയത്. ഇവര്‍ക്ക് പിന്തുണയുമായി ജനപ്രതിനിധികളും എത്തിയപ്പോള്‍ അവര്‍ എല്ലാ വേദനകളും മറന്ന് ആട്ടവും പാട്ടുമായി സംഗമം അവിസ്മരണീയമാക്കി. ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡൻറ് സി. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഷംസിയ സുബൈര്‍, സ്ഥിരംസമിതി ചെയര്‍മാന്മാരായ എം.എ. റഫീഖ്, കാരാട്ട് സക്കീന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. ഇസ്മാഈല്‍ ഹാജി, പി.ടി. നാസര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.ടി. റഷീദ്, സി. അറമുഖന്‍, പി.ടി. സാജി, സി. സാജിത, പി. ഖദീജ, മെഹറുന്നീസ, ജസ്ന, മെഡിക്കല്‍ ഓഫിസര്‍ ഡോ. ഹാഷിം എന്നിവര്‍ സംസാരിച്ചു. ബഡ്സ് റിഹാബിലിറ്റേഷൻ സ​െൻററിലെ വിദ്യാർഥികളും അധ്യാപകരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഗാനമേളയും അരങ്ങേറി. സീബ്രാ ലൈന്‍ വേണം കല്‍പകഞ്ചേരി: ദേശീയപാതയിൽ തിരക്കേറിയ പുത്തനത്താണി അങ്ങാടിയിലെ പ്രധാന ഭാഗങ്ങളില്‍ സീബ്രാ ലൈന്‍ ഇല്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. തൃശൂര്‍, കോഴിക്കോട്, പാലക്കാട് ഭാഗങ്ങളിലേക്കുള്ള പ്രധാന പാതകളിലൊന്നായ ദേശീയപാത പുത്തനത്താണിയില്‍ ബസ്സ്റ്റാൻഡിലേക്ക് കടക്കുന്ന ഭാഗത്തും വളാഞ്ചേരി ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലുമാണ് സീബ്രാ ലൈന്‍ വേണമെന്നാവശ്യം ശക്തമായത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്ന ഇവിടെ ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണ് എത്തുന്നത്. ബസ്സ്റ്റാൻഡിലേക്കും ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും എത്താന്‍ റോഡ് മുറിച്ചുകടക്കാന്‍ ഏറെ പ്രയാസപ്പെടുകയാണ്. അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ക്കിടയിലൂടെ സാഹസികമായാണ് റോഡ് മുറിച്ചുകടക്കുന്നത്. ബന്ധപ്പെട്ട അധികൃതര്‍ അടിയന്തരമായി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story