Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅംബേദ്കർ സെറ്റിൽമെൻറ്...

അംബേദ്കർ സെറ്റിൽമെൻറ് പദ്ധതി: മലമ്പുഴയിൽ നടപടികൾ ത്വരിതപ്പെടുത്തും

text_fields
bookmark_border
പാലക്കാട്: മലമ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുത്ത പട്ടികജാതി കോളനികളിൽ നടപ്പാക്കുന്ന അംബേദ്കർ സെറ്റിൽമ​െൻറ് പദ്ധതി അവലോകന യോഗം ചേർന്നു. ൈട്രബൽ എക്സ്റ്റൻഷൻ ഓഫിസിൽ നടന്ന യോഗത്തിൽ പദ്ധതി എസ്റ്റിമേറ്റ് നൽകാത്ത വകുപ്പുകളോട് അടിയന്തരമായി നൽകാൻ നിർദേശം നൽകി. വാളയാർ നടുപ്പതി കോളനിയിലേക്ക് ബസ് സർവിസ് തുടങ്ങാൻ ആർ.ടി.ഒയുമായി ചർച്ച നടത്താനും യോഗം തീരുമാനിച്ചു. അടിസ്ഥാന സൗകര്യം നൽകുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. പുതുപ്പരിയാരം പഞ്ചായത്തിലെ മുല്ലക്കര കോളനിയിൽ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ വൈദ്യുതി വേലി നിർമിക്കാൻ വനം വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കും. നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല. പുതുശ്ശേരി പഞ്ചായത്തിലെ ചെല്ലൻകാവ്-മംഗലത്താൻചള്ള, മലമ്പുഴയിലെ അയ്യപ്പൻപൊറ്റ എന്നിവിടങ്ങളിലെ പദ്ധതി പുരോഗതിയും വിലയിരുത്തി. ൈട്രബൽ ഡെവലപ്മ​െൻറ് ഓഫിസർ വി.കെ. സുരേഷ് കുമാറി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭരണപരിഷ്കരണ കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ എം.എൽ.എയുടെ പി.എ. എൻ. അനിൽകുമാർ ചർച്ചകൾക്ക് നേതൃത്വം നൽകി. ലാബ് ടെക്നീഷൻ ഒഴിവ് കോങ്ങാട്: ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ ക്ലിനിക്കൽ ലാബിൽ ലാബ് ടെക്നീഷൻ താൽക്കാലിക ഒഴിവ്. ഡി.എം.എൽ.ടി യോഗ്യതയുള്ളവർ ബയോഡാറ്റ ഫെബ്രുവരി 19 ഉച്ചക്ക് രണ്ടിനകം മെഡിക്കൽ ഓഫിസർ, ഗവ. ഹോമിയോ ഡിസ്പെൻസറി, കോങ്ങാട്-678631 വിലാസത്തിൽ നൽകണം. ഫോൺ: 0491 2845040. കെട്ടിട നികുതി: പിഴപ്പലിശ ഒഴിവാക്കും പറളി: പഞ്ചായത്തിൽ കെട്ടിട നികുതി അടക്കാൻ താമസം വരുത്തിയവർ ഫെബ്രുവരി 28നകം നികുതി അടച്ചാൽ പിഴപ്പലിശ ഒഴിവാക്കാമെന്ന് അധികൃതർ. കുടിശ്ശിക ഉൾെപ്പടെയുള്ള വെള്ളക്കരം നിശ്ചിത സമയത്തിനകം അടക്കാത്തവരുടെ കകെ്ഷൻ വിച്ഛേദിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. കിഴക്കഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈടെക്കാക്കാൻ അഞ്ച് കോടി വടക്കഞ്ചേരി: കിഴക്കഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടി കെട്ടിട സമുച്ചയമൊരുങ്ങുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി‍​െൻറ ഭാഗമായിട്ടാണ് സമുച്ചയമൊരുങ്ങുന്നത്. ഇതിനായി സംസ്ഥാന സർക്കാർ അഞ്ച് കോടി രൂപ അനുവദിച്ചു. പുറമെ, എം.എൽ.എയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിഹിതമായ 78 ലക്ഷം രൂപയും ഉപയോഗപ്പെടുത്തും. പഴക്കമേറിയ കെട്ടിടങ്ങൾ പൊളിച്ചാണ് പുതിയത് നിർമിക്കുന്നത്. സ്കൂൾ അധ്യയന വർഷം പൂർത്തിയാകുന്നതോടുകൂടി ഏപ്രിലിൽ നിർമാണം ആരംഭിക്കും. 24 ക്ലാസ് മുറികളോടെ നാല് നില കെട്ടിടത്തിൽ അടുക്കള, ഡൈനിങ് ഹാൾ, ലാബ്, ലൈബ്രറി എന്നിവയും ഉൾപ്പെടും. നിലവിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ടോയ്‌ലറ്റ് സൗകര്യം വിപുലപ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് രൂപരേഖ തയാറാക്കി. നിർമാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പ്രാഥമിക യോഗം ചേർന്നു. കെ.ഡി. പ്രസേനൻ എം.എൽ.എയും ഉദ്യോഗസ്ഥരും സ്കൂൾ സന്ദർശിച്ചു. നിർമാണ പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്ന കിറ്റ്കോ- പ്രതിനിധികളായ എസ്.ജെ. വിഷ്ണു, ജിതിൻ കെ. എബ്രഹാം എന്നിവരും സ്കൂളിൽ എത്തി.
Show Full Article
TAGS:LOCAL NEWS 
Next Story