Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസർക്കാരി​െൻറ വികസന...

സർക്കാരി​െൻറ വികസന പ്രവർത്തനങ്ങൾ പ്രതിപക്ഷം വിവാദംകൊണ്ട് മറക്കുന്നു ^വി.എസ്. അച്യുതാനന്ദൻ

text_fields
bookmark_border
സർക്കാരി​െൻറ വികസന പ്രവർത്തനങ്ങൾ പ്രതിപക്ഷം വിവാദംകൊണ്ട് മറക്കുന്നു -വി.എസ്. അച്യുതാനന്ദൻ വാളയാർ: സർക്കാരി​െൻറ വികസന പ്രവർത്തനങ്ങളെ വിവാദങ്ങൾകൊണ്ട് മറക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ഭരണ പരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ എം.എൽ.എ. മലമ്പുഴ മണ്ഡലത്തിലെ വിവിധ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവാദങ്ങൾ സൃഷ്ടിച്ച് വികസനത്തിനു തടയിട്ട യു.ഡി.എഫ് നെറികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അഞ്ചു വർഷംകൊണ്ട് സർവ മേഖലകളിലും വികസനമാണ് സർക്കാർ ലക്ഷ്യമെന്നും പ്രതിപക്ഷ പ്രചാരണങ്ങൾ ജനം പുച്ഛിച്ചു തള്ളുമെന്നും വി.എസ് പറഞ്ഞു. പുതുശ്ശേരി പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളുടെ വർക്കിങ് ഗ്രൂപ് പൊതുയോഗം അദ്ദേഹം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഷൈജ, ജില്ല പഞ്ചായത്ത് അംഗം നിതിൻ കണിച്ചേരി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.സി. ഉദയകുമാർ, പുതുശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. ശിവകാമി, സ്ഥിരം സമിതി അധ്യക്ഷരായ എൽ. ഗോപാലൻ, എം. ജീന, സെക്രട്ടറി എം. ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു. എലപ്പുള്ളി: പഞ്ചായത്തിൽ 2017-18 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വിവിധ ആനൂകൂല്യങ്ങളുടെ വിതരണോദ്ഘാടനം വി.എസ്. അച്യുതാനന്ദൻ നിർവഹിച്ചു. ദേശീയ-സംസ്ഥാന സ്കൂൾ മീറ്റുകളിൽ വിജയിച്ച വിദ്യാർഥികളെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എ. തങ്കമണി അധ്യക്ഷത വഹിച്ചു. കെ.വി. വിജയദാസ് എം.എൽ.എ പഠനോപകരണങ്ങൾ വിതരണം ചെയ്തു. മലബാർ സിമൻറ്സ് ഡയറക്ടർ സുഭാഷ് ചന്ദ്രബോസ് വാട്ടർ ടാങ്ക് വിതരണവും ജില്ല പഞ്ചായത്ത് അംഗം നിതിൻ കണിച്ചേരി കട്ടിൽ വിതരണവും നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ചിന്നസ്വാമി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ. രാജകുമാരി, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എം. നസീമ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഇ.ടി. അസനാർ, വി. രേണുക, സി. ബിജു, പഞ്ചായത്ത് അംഗം എസ്. സുനിൽകുമാർ, സെക്രട്ടറി എം. മോഹനൻ, എ. ചൈതന്യകൃഷ്ണൻ, കെ.ആർ. സുരേഷ്കുമാർ, കെ. വാസു, ആർ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. അനാരോഗ്യം: കോങ്ങാംപാറയിലെ പരിപാടിയിൽ പങ്കെടുത്തില്ല വാളയാർ: അനാരോഗ്യത്തെ തുടർന്ന് മലമ്പുഴ മണ്ഡലത്തിലെ പരിപാടികളിലൊന്ന് അവസാന നിമിഷം വി.എസ് റദ്ദാക്കി. വാളയാർ കോങ്ങാംപാറ എ.എൽ.പി സ്കൂളിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച ബസ്, ലൈബ്രറിയുടെയും ഉദ്ഘാടന ചടങ്ങാണ് വി.എസ് ഒഴിവാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story