Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനെല്ല് സംഭരണം: പണം...

നെല്ല് സംഭരണം: പണം സഹകരണ സംഘങ്ങൾ വഴി നൽകും ^മന്ത്രി

text_fields
bookmark_border
നെല്ല് സംഭരണം: പണം സഹകരണ സംഘങ്ങൾ വഴി നൽകും -മന്ത്രി പാലക്കാട്: ജില്ലയിലെ നെല്ല് സംഭരണത്തിലെ പാളിച്ചകൾ ഒഴിവാക്കാൻ സഹകരണ സംഘങ്ങളെ കൂടി ഉൾപ്പെടുത്തുമെന്ന് മന്ത്രി പി. തിലോത്തമൻ. രണ്ടാംവിള നെല്ല് സംഭരിക്കുന്നതിലുള്ള പ്രതിസന്ധി പരിഹരിക്കാനായി പാലക്കാട് കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഈ സീസണിൽ സംഭരണ ഉത്തരവാദിത്തം സപ്ലൈകോക്ക് തന്നെയാണ്. കർഷകർ സഹകരണ ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങിയാൽ ഉടനടി പണം കൈമാറാനാകും. നെല്ല് സംഭരണത്തിൽ കർഷകരും മില്ലുടമകളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ശ്വാശ്വതമാർഗം സംഭരണം സഹകരണ സംഘങ്ങളെ ഏൽപ്പിക്കുന്നതാണ്. ഇക്കാര്യം പഠിക്കുന്നതിനായി മിനി ആൻറണി കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പഠന റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കും. സഹകരണ സംഘങ്ങൾ നെല്ല് സംഭരിച്ച് അരിയാക്കി സപ്ലൈകോ വഴി വിതരണം ചെയ്യുന്നതാണോ സഹകരണ സംഘങ്ങൾ സംഭരിച്ച് സപ്ലൈകോ അരിയാക്കി റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നതാണോ നല്ലതെന്നാണ് കമ്മിറ്റി പരിശോധിക്കുക. നെൽകർഷകർക്ക് ഏറ്റവും കൂടുതൽ താങ്ങുവില നൽകുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ, ഇതി​െൻറ പൂർണമായ ആനുകൂല്യം കർഷകർക്ക് ലഭിക്കുന്നില്ല. കർഷകർ ഉൽപാദിപ്പിക്കുന്ന നെല്ല് ഒരുമണിപോലും നശിക്കാതെ കുറ്റമറ്റ രീതിയിൽ സംഭരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കെ.വി. വിജയദാസ് എം.എൽ.എ, കലക്ടർ ഡോ. പി. സുരേഷ് ബാബു, സിവിൽ സപ്ലൈസ്, കൃഷി, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ, സഹകരണ സംഘം പ്രതിനിധികൾ, കർഷക സംഘടന പ്രതിനിധികൾ, മില്ലുടമകൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story