Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുട്ടികളെ...

കുട്ടികളെ തട്ടിക്കൊണ്ടുപോകൽ വ്യാജ പ്രചാരണം: ജനം ആശങ്കയിൽ

text_fields
bookmark_border
കുഴൽമന്ദം: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന വ്യാജ സന്ദേശങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപിക്കുന്നത് കുടുംബങ്ങളെ ആധിയിലാക്കുന്നു. നവമാധ്യമങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി പ്രചരിപ്പിക്കുന്ന വിഡിയോകളും വാർത്തകളും വ്യാപകമായതോടെയാണ് കുടുംബങ്ങൾ ആധിയിലാവുന്നത്. അടുത്തകാലത്തൊന്നും ഇത്തരത്തിലുള്ള സംഭവം ജില്ലയിൽ ഉണ്ടായിട്ടിെല്ലന്ന് പൊലീസ് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച പാലക്കാട് നാല് കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് പ്രചരിച്ചിരുന്നു. ഇത്തരം സന്ദേശങ്ങളിൽ പൊലീസും വട്ടം കറങ്ങുകയാണ്. കുഞ്ഞുങ്ങളും മാതാപിതാക്കളും തമ്മിലുള്ള നിറവ്യത്യാസത്തിൽ സംശയം തോന്നുന്നവർ വരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറയുകയാണ്. പല മാതാപിതാക്കൾക്കും ബന്ധം തെളിയിക്കേണ്ട അവസ്ഥ വരെയുണ്ടായി. സ്കൂളിൽ പോകുന്ന വിദ്യാർഥികൾ കോമ്പസ് പോലുള്ള ഉപകരണം കൈയിൽ കരുതിയാണ് നടക്കുന്നത്. ഏത് നിമിഷവും തട്ടിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്ന പ്രചാരണം വിദ്യാർഥികളിൽ അരക്ഷിത ബോധം സൃഷ്ടിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. വീടുകളിൽ കറുത്ത സ്റ്റിക്കർ ഒട്ടിച്ച് മോഷണവും കുട്ടികളെ തട്ടിക്കൊണ്ടുപോകലും നടക്കുന്നുണ്ടെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും ഇത്തരം അപവാദങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story