Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാരലൽ കോളജ് കലോത്സവം:...

പാരലൽ കോളജ് കലോത്സവം: സാംസ്കാരിക ഘോഷയാത്ര നടത്തി

text_fields
bookmark_border
വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ നടക്കുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കലോത്സവത്തി​െൻറ ഭാഗമായുള്ള സാംസ്‌കാരിക ഘോഷയാത്ര വളാഞ്ചേരി നഗരസഭ ചെയർപേഴ്സൻ ഷാഹിന ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ടി. പത്മകുമാർ, ടി. മെഹ്ബൂബ്, പറശ്ശേരി അസൈനാർ, മുഹമ്മദലി, അലി പാലാറ, സി.എം. റിയാസ്, സൈഫു പാടത്ത്‌, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ നോഡൽ പ്രേരക് കെ.ടി. നിസാർ ബാബു, വി.ടി. നാസർ, എ.വി. വേണു, രാജേഷ് കാർത്തല, ഒ.കെ. രാജേന്ദ്രൻ, വിനു പുല്ലന്നൂർ, ഷാഫി നെല്ലായ, പി. റൈഹാനത്ത്‌, വി.പി. റംല എന്നിവർ നേതൃത്വം നൽകി. ഇന്ന് നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനവും ട്രോഫി വിതരണവും ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ നിർവഹിക്കും. പൂർവവിദ്യാർഥികൾ സ്‌കൂളിന് ഫാൻ നൽകി വളാഞ്ചേരി: ഹൈസ്‌കൂളിൽനിന്ന് 1975--76 വർഷം എസ്.എസ്.എൽ.സി പൂർത്തിയാക്കിയവരുടെ 'ഒരു വട്ടം കൂടി' കൂട്ടായ്മ സംഘടനയുടെ സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂളിന് ഫാനുകൾ നൽകി. പ്രധാനാധ്യാപിക സി.കെ. ശോഭ കൂട്ടായ്മയുടെ ഭാരവാഹികളായ പി. മധുസൂദനൻ, സി. കരുണകുമാർ, കെ. മുസ്തഫ, പി. രാമകൃഷ്ണൻ, കെ.വി. സുലോചന, ബേബി എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി. ജീവകാരുണ്യ പ്രവർത്തനത്തോടനുബന്ധിച്ച് സഹപാഠിക്ക് നൽകിയ ചികിത്സ ഫണ്ടി​െൻറ വിതരണം ട്രഷറർ ആർ.വി.എം. അഷ്‌റഫ് നിർവഹിച്ചു. ത്രൈമാസ കച്ചേരി നാളെ തിരൂർ: ജനരഞ്ജിനിയുടെ ത്രൈമാസ കച്ചേരി ഞായറാഴ്ച വൈകീട്ട് 3.30ന് പൊലീസ് ലൈനിലെ ടി.സി.വി ടവറിൽ നടക്കും. വിശാലാക്ഷി നിത്യാനന്ദ് കച്ചേരി അവതരിപ്പിക്കും. വയലിനില്‍ ബിന്ദു ഷേണായിയും മൃദംഗത്തില്‍ തൃശൂര്‍ കെ.എം.എസ് മണിയും പക്കമേളം ഒരുക്കും. ഫോൺ: 9847213513.
Show Full Article
TAGS:LOCAL NEWS 
Next Story