Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
തിരൂർ മുനിസിപ്പൽ ടൗൺഹാൾ: അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ഷോപ് തിരൂർ യൂനിറ്റ് 18-ാം വാർഷികവും കുടുംബ സംഗമവും, എം.എൽ.എമാരായ സി. മമ്മുട്ടി, വി. അബ്ദുറഹ്മാൻ -10.00 തവനൂർ കേളപ്പജി നഗർ: സർവോദയ മേള, 'ആധുനിക വികസനം വിനാശത്തിലേക്കോ' സെമിനാർ -9.30, വനിത സെമിനാർ -3.00, വിദ്യാർഥി-യുവജന സമ്മേളനം, ഉദ്ഘാടനം മന്ത്രി കെ.ടി. ജലീൽ -5.00, കലാപരിപാടികൾ -8.30 ബി.പി അങ്ങാടി പെരിയപ്പാടം: ആത്മീയ ചൂഷണത്തിനെതിരെ ഐ.എസ്.എം ഒരുക്കുന്ന ബോധവത്കരണം, സാജിദ് തിരൂരങ്ങാടി -7.00 സ്വാഗതസംഘം രൂപവത്കരിച്ചു വെട്ടം: ശ്രീരാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഏപ്രിൽ 13 മുതൽ 23 വരെ നടത്തുന്ന നവീകരണ കലശ പരിപാടികൾക്ക് സ്വാഗതസംഘം രൂപവത്കരിച്ചു. ക്ഷേത്രകമ്മിറ്റി പ്രസിഡൻറ് പട്ടയിൽ വാസു അധ്യക്ഷത വഹിച്ചു. കുറ്റിയിൽ ദിവാകരൻ, ഒറ്റയിൽതൊടി ശോഭ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കുറ്റിയിൽ കറപ്പൻ (പ്രസി.), ഒ.കെ.എസ്. മേനോൻ (ജന. സെക്ര.), മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി (ട്രഷ.), ഗോപിനാഥ് ചേന്നര (കൺ. പ്രചാരണം), വനിത വിഭാഗം: കണ്ടക്കാവിൽ ഉഷ (പ്രസി.), പുന്നശ്ശേരി വിജയലക്ഷ്മി (സെക്ര.), കുന്താണി തങ്കമണി (ട്രഷ.). വലിയ പറപ്പൂർ ജി.എം.എൽ.പി സ്കൂൾ രാജ്യാന്തര നിലവാരത്തിലേക്ക് പട്ടർനടക്കാവ്: വലിയ പറപ്പൂർ ജി.എം.എൽ.പി സ്കൂൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതി​െൻറ നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. ഇതി​െൻറ ഭാഗമായി ശീതീകരിച്ച ഹൈടെക് ക്ലാസ് റൂം സംവിധാനം നിലവിൽ വന്നു. കമ്പ്യൂട്ടർ, മൾട്ടിമീഡിയ പ്രൊജക്ടർ, ടച്ച് ഇൻട്രാക്ടീവ് ബോർഡുകൾ, സൗണ്ട് ഓഡിയോ സിസ്റ്റം, കോളർ മൈക്കുകൾ തുടങ്ങി പ്രത്യേകം രൂപകൽപന ചെയ്ത ഇരിപ്പിടങ്ങളും അടങ്ങുന്നതാണ് ഓരോ ക്ലാസ് മുറികളും. തിരുനാവായ പഞ്ചായത്ത്, 18 ലക്ഷം രൂപ ചെലവഴിച്ചാണ് ക്ലാസ് മുറികൾ രാജ്യാന്തര നിലവാരത്തിലേക്കുയർത്തുന്നത്. അടുത്ത അധ്യയനവർഷത്തോടെ പൂർണമായും ഹൈടെക്കാകുന്ന വിദ്യാലയം ഉദ്ഘാടനത്തിനൊരുങ്ങുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story