Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുറിവേറ്റ പുല്ലാണി...

മുറിവേറ്റ പുല്ലാണി മൂർഖന് ശസ്ത്രക്രിയ നടത്തി

text_fields
bookmark_border
നിലമ്പൂർ: വീടിന് സമീപം കണ്ടെത്തിയ പുല്ലാണി മൂർഖനെ പിടികൂടുന്നതിനിടെ മുറിവേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തി മുറിവ് തുന്നിക്കെട്ടി. എടക്കര കലാസാഗറിന് സമീപം രണ്ട് വീടുകൾക്ക് നടുവിലായാണ് രാത്രി മൂർഖനെ കണ്ടത്. വീടിന് ചേർന്നുള്ള മാളത്തിലൊളിച്ച പാമ്പിനെ പിടികൂടുന്നതിനിടെ കല്ലുകൊണ്ട് മുറിവ് പറ്റുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് പാമ്പ് പിടിത്തക്കാരൻ പൂവ്വത്തിപൊയിലിലെ പിലാത്തൊടിക മുജീബ് റഹ്മാൻ സ്ഥലത്തെത്തി പിടികൂടി. തുടർന്ന് വെള്ളിയാഴ്ച രാവിലെ വഴിക്കടവ് സിനീയർ വെറ്ററിനറി സർജൻ ഡോ. ഡി. രാമചന്ദ്ര‍‍​െൻറ അടുത്തെത്തിച്ചു. മൂർഖ‍​െൻറ ഒത്ത നടുവിനാണ് മുറിവേറ്റത്. കടിയേൽക്കാതിരിക്കാൻ പാമ്പിനെ പൈപ്പിലൂടെ കടത്തിയാണ് മുറിവ് തുന്നിക്കെട്ടിയത്. നാല് തുന്നുണ്ട്. പിന്നീട്ട് മൂർഖനെ നാടുകാണി ചുരം ഉൾവനത്തിൽ വിട്ടയച്ചു. പടം:1- പുല്ലാണി മൂർഖ‍​െൻറ മുറിവ് ഡോ. രാമചന്ദ്രൻ തുന്നിക്കെട്ടുന്നു പടം:2- മുറിവ് തുന്നിക്കെട്ടിയ ശേഷം മൂർഖനുമായി പാമ്പ് പിടിത്തക്കാരൻ മുജീബ് റഹ്മാൻ
Show Full Article
TAGS:LOCAL NEWS 
Next Story