Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജനവാസ മേഖലയിൽ കാട്ടാന; ...

ജനവാസ മേഖലയിൽ കാട്ടാന; വൈദ്യുതിബന്ധം താറുമാറാക്കി

text_fields
bookmark_border
മുണ്ടൂർ: മുല്ലക്കര ജനവാസമേഖലയിൽ കാട്ടാനയുടെ വിളയാട്ടം. കയ്യറക്കും മുല്ലക്കര കോളനിക്കും ഇടയിൽ വെള്ളിയാഴ്ച പുലർച്ച 5.30ഓടെ എത്തിയ കാട്ടാന പയറ്റാംകുന്ന് നീർപാലത്തിനടുത്ത് പുഴക്കിയ പന വൈദ്യുതികാലിൽ വീണു. ഇതോടെ വൈദ്യുതി ലൈനുകൾ പൊട്ടിവീണു. ഈ മേഖലയിൽ വൈദ്യുതിവിതരണം അവതാളത്തിലായിരിക്കുകയാണ്. അതേസമയം, മുണ്ടൂർ മേഖലയിൽ കാട്ടാനയടക്കമുള്ള വന്യമൃഗശല്യം കൂടിയ സാഹചര്യത്തിൽ ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദ​െൻറ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം വനം മന്ത്രി രാജുവിനെ സന്ദർശിച്ച് പ്രശ്നം ധരിപ്പിച്ചു. രണ്ട് വർഷത്തിനകം നാലുപേർ മരിക്കാനിടയായതും വൻ കൃഷിനാശവും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കാട്ടാനശല്യവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിക്കാനും സൗരോർജ വേലി അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുമെന്ന് വനം മന്ത്രി സന്ദർശകസംഘത്തെ അറിയിച്ചു. അരക്കോടിയുടെ സ്വർണവുമായി യുവാവ് പിടിയിൽ വാളയാർ: സംസ്ഥാനത്തേക്ക് ട്രെയിനിൽ കടത്തിയ അരക്കോടിയോളം രൂപയുടെ സ്വർണം എക്സൈസ് പരിശോധനക്കിടെ പിടികൂടി. സംഭവത്തിൽ വെസ്റ്റ് ബംഗാൾ‍ ഈസ്റ്റ് മിറാപൂർ സ്വദേശി ശിവ് ശങ്കർ സാബ് (35) അറസ്റ്റിലായി. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം കഞ്ചിക്കോട്ട് റെയിൽവേ സ്റ്റേഷനിൽ പരിശോധനക്ക് നിന്നെങ്കിലും പ്രതി കഞ്ചിക്കോട്ടിറങ്ങി വീണ്ടും ട്രെയിനിൽ കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന്, മറ്റൊരു എക്സൈസ് സംഘം ഒലവക്കോട്ട് നടത്തിയ പരിശോധനയിൽ പ്രതിയെ പിടികൂടി. ബാഗിനുള്ളിൽ തുണികൾക്കിടയിൽ രഹസ്യമായി സൂക്ഷിച്ച 1.38 കിലോ സ്വർണവും ആഭരണങ്ങളുമാണ് പിടികൂടിയത്. കോയമ്പത്തൂർ വിമാനത്താവളം വഴിയെത്തിച്ച സ്വർണം പിന്നീട് ട്രെയിനിൽ കടത്താനായിരുന്നു ശ്രമം. തൃശൂർ, എറണാകുളം ഭാഗങ്ങളിലെ ജ്വല്ലറികളിലേക്കും ആഭരണ നിർമാണ കേന്ദ്രങ്ങളിലേക്കുമാണ് കൊണ്ടുപോയിരുന്നതെന്ന് പ്രതി മൊഴിനൽകി. പിടികൂടിയ സ്വർണം ചരക്കുസേവന നികുതി വകുപ്പിന് കൈമാറി. പാലക്കാട് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ എൻ. സുരേഷ്, ഐ.ബി ഇൻസ്പെക്ടർ വി. രജനീഷ്, പ്രിവൻറീവ് ഓഫിസർമാരായ യൂസഫ്, സന്തോഷ്കുമാർ, വിനോദ്, സി.ഇ.ഒമാരായ യാസർ, മഹേഷ്, വനിത എക്സൈസ് ഓഫിസർമാരായ ഉഷ, സ്മിത എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story