Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅവാർഡ് ഊർജമാക്കിയ...

അവാർഡ് ഊർജമാക്കിയ പുലാപ്പറ്റ എം.എൻ.കെ.എം.ജി.എച്ച്.എസ്.എസ്. നാടിന് അഭിമാനമാവുന്നു

text_fields
bookmark_border
പുലാപ്പറ്റ: അവാർഡി​െൻറ സൗരോർജ വെളിച്ചവുമായി പുലാപ്പറ്റ എം.എൻ.കെ.എം. ഗവ. ഹയർ സെക്കൻഡറി സ്കൂൾ. ഊർജ ഉൽപാദന രംഗത്ത് സ്വയം പര്യാപ്തത നേടുന്ന ഈ കലാലയത്തിൽ അനെർട്ടി​െൻറ സാങ്കേതിക സഹായത്തോടെ നിർമിച്ച സൗരോർജ നിലയം ഞായറാഴ്ച രാവിലെ 11.30ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്‌ നാടിന് സമർപ്പിക്കും. 2016-17 വർഷത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച പി.ടി.എക്കുള്ള അവാർഡ് തുകയായ 5,85,000 രൂപ, സർക്കാർ അനുവദിച്ച സബ്സിഡി തുക അഞ്ച് ലക്ഷം, പി.ടി.എ ജനങ്ങളിൽനിന്ന് സമാഹരിച്ച ഒന്നര ലക്ഷം എന്നിവ അടക്കം മൊത്തം 12 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച നിലയത്തിന് ദിനംപ്രതി 84 യൂനിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയും. പ്രതിമാസം മിച്ചം വരുന്ന 1000 യൂനിറ്റ് വൈദ്യുതി ബോർഡിന് വിൽക്കാനാവും. സംസ്ഥാനത്ത് ആദ്യ പി.ടി.എ സംരംഭം കൂടിയാണിത്.
Show Full Article
TAGS:LOCAL NEWS 
Next Story