Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമേളപ്പെരുക്കത്തിലെ...

മേളപ്പെരുക്കത്തിലെ പെൺപെരുമയറിയിച്ച് നന്ദിനി വർമയുടെ തായമ്പക

text_fields
bookmark_border
ഷൊർണൂർ: ആതുരസേവന രംഗത്ത് സജീവമാണെങ്കിലും ചെണ്ടയിലെ താളപ്പെരുക്കങ്ങൾ ഡോ. നന്ദിനി വർമയുടെ ദൗർബല്യമാണ്. തായമ്പകയോടുള്ള അവരുടെ ലഹരി കണയം ശ്രീകുറുംബക്കാവിലും തിളങ്ങി നിന്നു. കണയം ശ്രീകുറുംബക്കാവിലെ ഉത്സവാഘോഷ ഭാഗമായാണ് തായമ്പകയിലെ ശക്തമായ സ്ത്രീ സാന്നിധ്യം തൃപ്പൂണിത്തുറ സ്വദേശിനി ഡോ. നന്ദിനി വർമ കൊട്ടിക്കയറിയത്. ഗണപതിക്കൊട്ടിന് ശേഷം വലംകൈയിലെ കോൽ ചെണ്ടയുടെ പ്രതലത്തിൽ വീണയുടനെ കാണികൾക്ക് തായമ്പകയുടെ ഗതി സുവ്യക്തമായി. പതികാലവും താണ നിലയും വേറിട്ടെടുക്കാവുന്ന എണ്ണങ്ങളുടെ സുഖം പകർന്നു. ഇടനില കഴിഞ്ഞപ്പോഴേക്കും തായമ്പകയിൽ പുരുഷൻമാർ പ്രകടമാക്കുന്ന രൗദ്രതയെ വെല്ലുന്ന തരത്തിലുള്ള പ്രകടനമായി. ഇതിനിടെ അടന്തക്കൂറി​െൻറ ശ്രുതിമധുരമായ സംഗീതം കർണപടങ്ങൾക്ക് സുഖം പകർന്നു. കൊട്ടിക്കലാശമായപ്പോഴേക്കും സ്ത്രീകളടക്കമുള്ള സദസ്സ് ഇളകി മറിഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story