Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുത്തനാൽക്കൽ പൂരം നാളെ

പുത്തനാൽക്കൽ പൂരം നാളെ

text_fields
bookmark_border
ചെർപ്പുളശ്ശേരി: പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ പൂരം. കാളവേല, താലപ്പൊലി ഉത്സവങ്ങൾക്ക് തട്ടകദേശങ്ങൾ ഒരുങ്ങി. മകരമാസം മുഴുവൻ നീണ്ട ഉത്സവങ്ങളുടെ സമാപനമായാണ് താലപ്പൊലി. ഞയറാഴ്ച നടക്കുന്ന പൂരത്തിന് തന്ത്രി അണ്ടലാടി മനക്കൽ ഉണ്ണി നമ്പൂതിരിപ്പാട് രാവിലെ വിശേഷാൽ പൂജകൾക്ക് കാർമികത്വം വഹിക്കുന്നതോടെ തുടക്കമാകും. 10.30ന് ഫ്യൂഷൻ ശിങ്കാരിമേളം അരങ്ങേറും. മൂന്നിന് നടക്കുന്ന പകൽപ്പൂരത്തിന് ഗജവീരൻമാർ, ശിങ്കാരിമേളം, പീലിക്കാവടി, ചുവന്ന തെയ്യം, തിറകളി, തകിൽ നാദസ്വരം എന്നിവ കൊഴുപ്പേകും. തുടർന്ന് ഗാനമേളയും ഡബിൾ തായമ്പകയും അരങ്ങേറും. തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാലും വെള്ളരിയും ചടങ്ങിന് ശേഷം ഓട്ടന്തുള്ളൽ അരങ്ങേറും. വൈകീട്ട് കരിവേല, സ്കൂൾവേല കാളകളുടെ വരവ് എന്നിവ നടക്കും. കാള വരവ് അർധരാത്രി വരെ നീളും. ക്ഷേത്രത്തിൽ തായമ്പക, പാന പിടുത്തം, ചെറുമക്കളി എന്നിവ ആചാരപ്രകാരം നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story