Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകവികൾക്ക് നേരെ ആക്രമണം ...

കവികൾക്ക് നേരെ ആക്രമണം നടത്തുന്നവർ ഭീരുക്കൾ ^പ്രഫ. വി. മധുസൂദനൻ

text_fields
bookmark_border
കവികൾക്ക് നേരെ ആക്രമണം നടത്തുന്നവർ ഭീരുക്കൾ -പ്രഫ. വി. മധുസൂദനൻ ഒറ്റപ്പാലം: കവികൾക്ക് നേരെ ആക്രമണം നടത്തുന്നവർ ഭീരുക്കളാണെന്നും അന്യോന്യം പങ്കുവെക്കാതെ ഏകാകികളായി മാറുന്നവരാണ് ഭീരുക്കളായിത്തീരുന്നതെന്നും കവി പ്രഫ. വി. മധുസൂദനൻ നായർ അഭിപ്രായപ്പെട്ടു. സാംസ്കാരികോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'കവിയുടെ വർത്തമാനം' സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുകൈയുള്ളവരെ ഒറ്റക്കൈയന് വധിക്കാൻ സാഹചര്യമുള്ള വ്യവസ്ഥയിലാണ് നാം ജീവിക്കുന്നതെന്ന് കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. മനസ്സിൽ സർഗാത്മകത നഷ്ടമായാൽ സംഭവിക്കുന്നത് ഭീകരതയാണെന്ന് 'കഥയും കാലവും' സെമിനാറിൽ സാഹിത്യ അക്കാദമി ചെയർമാൻ വൈശാഖൻ അഭിപ്രായപ്പെട്ടു. എഴുത്തുകാര‍​െൻറ ഭാവനയെ നിയന്ത്രിക്കുംവിധം കാലം മാറിക്കഴിഞ്ഞതായി നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. മുണ്ടുർ സേതുമാധവൻ, വീരാൻകുട്ടി, എം.ബി. മിനി എന്നിവർ സംസാരിച്ചു. -- ------------------------------- Main story add... ലോഗോ രൂപകൽപന ചെയ്ത പി. സുഭാഷ്കുമാറിനെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം സൈത്ബഷീർ ഹുസൈൻ തങ്ങൾ, എക്സിക്യൂട്ടിവ് അംഗം സുനിൽ ലാലൂർ എന്നിവർ സംസാരിച്ചു. വൈകീട്ട് സാംസ്‌കാരിക ഘോഷയാത്ര നടന്നു. തുടർന്ന് നടന്ന സാംസകാരിക സദസ്സ് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്തു. മോഹിനിയാട്ടം, ഓട്ടന്തുള്ളൽ, ഒഡിസി നൃത്തം എന്നിവയുമുണ്ടായി. ഞായറാഴ്ചയാണ് സമാപനം.
Show Full Article
TAGS:LOCAL NEWS 
Next Story