Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകർഷകർക്ക് ആശ്വാസം...

കർഷകർക്ക് ആശ്വാസം പകർന്ന് കാഞ്ഞിരപ്പുഴ കനാൽ വഴി ജലവിതരണം

text_fields
bookmark_border
കല്ലടിക്കോട്: കാഞ്ഞിരപ്പുഴ ഡാമിൽനിന്ന് കനാൽ വഴി ജലവിതരണം ആരംഭിച്ചത് കർഷകർക്ക് ആശ്വാസമാവുന്നു. വേനലി​െൻറ തുടക്കത്തിൽതന്നെ മിക്കയിടത്തും കുളങ്ങളും കിണറുകളും വറ്റിത്തുടങ്ങിയതും ജലസേചനത്തിന് ആവശ്യമായ വെള്ളം കിട്ടാതായതും കനാൽവെള്ളത്തെ ആശ്രയിക്കാൻ കർഷകരെ നിർബന്ധിതരാക്കി. തച്ചമ്പാറ, കരിമ്പ ഗ്രാമപഞ്ചായത്തുകളിലും സമീപ ഗ്രാമപഞ്ചായത്തുകളിലും ഒറ്റപ്പാലം താലൂക്കിലെ വാലറ്റപ്രദേശങ്ങളിലുമുള്ള കനാലി​െൻറ തീരപ്രദേശങ്ങളിലുള്ള കൃഷി നനക്കാൻ ആവശ്യമായ വെള്ളമാണ് കനാൽ വഴി ലഭ്യമാവുക. കാഞ്ഞിരപ്പുഴ അണക്കെട്ടിൽനിന്ന് 15 ദിവസം ഇടവിട്ടാണ് കനാൽ വഴി ജലവിതരണം നടത്തുക. കനാൽ തീരപ്രദേശങ്ങളിലെ ജലസ്രോതസ്സുകളിൽ ജലസാന്നിധ്യം നിലനിർത്താനും ജലവിതരണത്തിനും സഹായകമാവുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story