Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവി.സിയുടെ പൊലീസ്​...

വി.സിയുടെ പൊലീസ്​ കസ്​റ്റഡി വിചാരണ 12ലേക്ക്​ മാറ്റി

text_fields
bookmark_border
കോയമ്പത്തൂർ: അധ്യാപകനിയമന കൈക്കൂലി കേസിൽ റിമാൻഡിലായ ഭാരതിയാർ സർവകലാശാല വി.സി പ്രഫ. എ. ഗണപതിയെ അഞ്ചുദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന ഡയറക്ടറേറ്റ് ഒാഫ് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ (ഡി.വി.എ.സി) സമർപ്പിച്ച ഹരജിയിലുള്ള വിചാരണ ഫെബ്രുവരി 12ലേക്ക് മാറ്റി കോയമ്പത്തൂർ പ്രത്യേക വിജിലൻസ് കോടതി ഉത്തരവിട്ടു. വെള്ളിയാഴ്ച ജഡ്ജി ജോൺമിനോ അവധിയിലായതിനാൽ ജില്ല പ്രിൻസിപ്പൽ സെഷൻ കോടതി ജഡ്ജി മധുരശേഖരൻ മുമ്പാകെയാണ് ഹരജി പരിഗണിച്ചത്. ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം പ്രോസിക്യൂഷന് സമർപ്പിക്കാമെന്നും ജഡ്ജി അറിയിച്ചു. മുതിർന്ന പൗരൻ എന്ന നിലയിൽ ജയിലിൽ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാവുന്നില്ലെന്ന് ഗണപതി പരാതിപ്പെട്ടു. ഇത് അനുഭാവപൂർവം പരിഗണിക്കാൻ കോടതി ജയിലധികൃതരോട് ആവശ്യപ്പെട്ടു. അതിനിടെ, ഗണപതിക്ക് ജയിലിൽ എ ക്ലാസ് സൗകര്യം ലഭ്യമാക്കണമെന്ന പ്രത്യേക ഹരജിയും സമർപ്പിച്ചു. പ്രസ്തുത അപേക്ഷയും തിങ്കളാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. തനിക്കെതിരെ ചതിപ്രയോഗമാണ് നടന്നതെന്നും വസ്തുതകൾക്ക് വിരുദ്ധമായാണ് വാർത്തകൾ വരുന്നതെന്നും ജയിലിലേക്ക് കൊണ്ടുപോകുംവഴി ഗണപതി മാധ്യമപ്രവർത്തകരോട് പറഞ്ഞു. വ്യാഴാഴ്ച ൈവകീട്ട് മുതൽ ഭാരതിയാർ സർവകലാശാലയിൽ ഒമ്പത് മണിക്കൂർ നീണ്ട പരിശോധനയിൽ കെട്ടുകണക്കിന് രേഖകൾ കണ്ടെടുത്തു. ഇതോടൊപ്പം കമ്പ്യൂട്ടറുകളിലെ വിവരങ്ങളും പൊലീസ് ശേഖരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story