Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസലാം മമ്പാട്ടുമൂലക്ക്...

സലാം മമ്പാട്ടുമൂലക്ക് ജന്മനാടി‍െൻറ ആദരം

text_fields
bookmark_border
നിലമ്പൂര്‍: ഗൾഫ് രാജ്യങ്ങളിലെ മികച്ച സാമൂഹിക പ്രവര്‍ത്തകനായ സലാം മമ്പാട്ടുമൂലയെ ജന്മനാട് ആദരിക്കുന്നു. 18 വര്‍ഷമായി ബഹ്‌റൈനില്‍ പഴവര്‍ഗ കച്ചവടം നടത്തുന്ന സലാം സാമൂഹിക മേഖലയിലെ നിറസാന്നിധ‍്യമാണ്. ജി.സി.സിയില്‍ പ്രവാസികളായ മലയാളികളുടെ ആയിരത്തിലധിം മൃതദേഹങ്ങളാണ് സലാമി‍​െൻറ പരിശ്രമത്തില്‍ സൗജന്യമായി നാട്ടിലെത്തിയത്. ഞായറാഴ്ച വൈകീട്ട് ആറിന് മമ്പാട്ടുമൂലയിലാണ് ആദരിക്കൽ ചടങ്ങ്. പി.വി. അബ്ദുല്‍ വഹാബ് എം.പി, പി.വി. അന്‍വര്‍ എം.എല്‍.എ, കെ.പി.സി.സി അംഗം കെ.ടി. അജ്മല്‍, കാളികാവ് ബ്ലോക്ക് പ്രസിഡൻറ് പി. ഖാലിദ്, ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ മാത്യു, ബാദുഷ തങ്ങള്‍ എന്നിവർ സംസാരിക്കും. യോഗത്തില്‍ സംഘാടകസമിതി ഭാരവാഹികളായ സി.പി.എം നിലമ്പൂര്‍ ഏരിയ കമ്മറ്റി അംഗം ടി. സുരേഷ് കുമാര്‍, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് കെ. മുഹമ്മദ് റാഫി, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ. സുനില്‍കുമാര്‍, മുസ്‌ലിം ലീഗ് നേതാവ് കെ. ഹംസ, വ്യാപാരി പ്രതിനിധി കെ.പി. റസാഖ്, കെ. അഷ്‌റഫ്, വി.കെ. റഹ്മത്തുല്ല, എന്‍. മുജീബ്, കെ.പി. ഹനീഫ, കെ. അന്‍വര്‍ എന്നിവര്‍ സംസാരിച്ചു. സലാം മമ്പാട്ടുമൂല
Show Full Article
TAGS:LOCAL NEWS 
Next Story