Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോട്ടപ്പുഴയിലെ...

കോട്ടപ്പുഴയിലെ ജലതര്‍ക്കം തീര്‍ക്കാന്‍ പ്രശ്നപരിഹാര സെല്‍ രൂപവത്കരിക്കും

text_fields
bookmark_border
പൂക്കോട്ടുംപാടം: കോട്ടപ്പുഴയില്‍നിന്ന് ജലമൂറ്റുന്നത്‌ സംബന്ധിച്ച് മലയോര കര്‍ഷകരും ടി.കെ കോളനി, പൊട്ടിക്കല്ല് നിവാസികളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ പഞ്ചായത്ത്‌, വില്ലേജ്, വനംവകുപ്പ്, പൊലീസ് അധികൃതരും സംയുക്ത ചര്‍ച്ച നടത്തി. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാതയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്‌. വേനലെത്തിയതോടെ കോട്ടപ്പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ കുടിവെള്ള പ്രശ്നം തലപ്പൊക്കാന്‍ തുടങ്ങിയതാണ് ഈ വര്‍ഷവും കര്‍ഷകരും നാട്ടുകാരും തമ്മിലുള്ള തര്‍ക്കത്തിന് കാരണമായത്. മലയോരകര്‍ഷകര്‍ വ്യാപകമായ തോതില്‍ പുഴയില്‍നിന്നും വെള്ളമെടുത്ത് കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ് കോട്ടപ്പുഴയിലെ ജലനിരപ്പ് കുറയാന്‍ കാരണമാകുന്നതെന്ന് പൊട്ടിക്കല്ല് ടി.കെ കോളനി നിവാസികള്‍ കുറ്റപ്പെടുത്തി. കാലാവസ്ഥക്കനുസരിച്ചു മലയോരകര്‍ഷകര്‍ കൃഷിരീതി മാറ്റണമെന്നും നാട്ടുകാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഉരുളന്‍ കല്ലുകളെ കൊണ്ട് കിണറുകള്‍ അപ്രാപ്യമായ ഈ പ്രദേശങ്ങളില്‍ വേനലെത്തിയാല്‍ കുടിവെള്ളം കിട്ടാക്കനിയാണ്. പഞ്ചായത്തില്‍ കുടിവെള്ള വിതരണത്തിനു ഒരു ബദല്‍ സംവിധാനവും ഇല്ലാത്തതും ജലവിതരണ വകുപ്പി‍​െൻറ കുടിവെള്ള കുഴലുകള്‍ ഇതുവഴി എത്താതും നാട്ടുകാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ അവസ്ഥയിലാണ് കൃഷിയുടെ പേരില്‍ വന്‍കിട കര്‍ഷകര്‍ കാര്‍ഷികാവശ്യങ്ങള്‍ക്ക് പുഴയില്‍നിന്നും ജലമൂറ്റുന്നത്. എല്ലാ വര്‍ഷവും ഈ തര്‍ക്കം പതിവാണെങ്കിലും ഇനിയും ശാശ്വത പരിഹാരം ഇതിനായിട്ടില്ല. ചര്‍ച്ചയില്‍ വനംവകുപ്പ്, റവന്യൂ, പഞ്ചായത്ത്‌, പൊലീസ് അധികൃതരും, രാഷ്ട്രീയ -കര്‍ഷക പ്രതിനിധികളും ഉള്‍പ്പെട്ട പ്രശ്നപരിഹാര സെല്‍ രൂപവത്കരിക്കുകയും ഈ സെല്‍ ഫെബ്രുവരി 14ന് യോഗം ചേര്‍ന്ന് ഉചിത തീരുമാനം കൈക്കൊള്ളാനും അതുവരെ മലയോരകര്‍ഷകര്‍ പുഴയില്‍നിന്ന് അവരുടെ പ്ലാസ്റ്റിക്ക് കുഴലുകള്‍ നീക്കം ചെയ്യാനും യോഗം തീരുമാനിച്ചു. കാളികാവ് റേഞ്ച് ഓഫിസര്‍ ടി. റഹീസ്, ചക്കിക്കുഴി ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ കെ.ജി. ബാലന്‍, വില്ലേജ് അസി. ഓഫിസര്‍ ഷിബു നീലോടി, പൂക്കോട്ടുംപാടം എസ്.ഐ അമൃത് രംഗന്‍, ബിനേഷ്, റോയ് തോമസ്‌, അര്‍ജുന്‍ പഞ്ചായത്ത്സ്ഥിരംസമിതി അധ്യക്ഷന്‍ കളരിക്കല്‍ സുരേഷ് കുമാര്‍, പി. ശിവാത്മജന്‍, കെ. രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ ppm3 പൂക്കോട്ടുംപാടത്ത് കോട്ടപ്പുഴയില്‍നിന്ന് ജലമൂറ്റുന്നത്‌ സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ കാളികാവ് റേഞ്ച് ഓഫിസര്‍ ടി. റഹീസ് സംസാരിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story