Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രൈവറ്റ് കോളജ്...

പ്രൈവറ്റ് കോളജ് കലാമേള: തുടർച്ചയായി ആറാം തവണയും നിലമ്പൂർ ക്ലാസിക് ഒന്നാമത്

text_fields
bookmark_border
നിലമ്പൂർ: കാലിക്കറ്റ് സർവകലാശാലയിലെ സ്വകാര‍്യ കോളജുകൾക്കായി പ്രൈവറ്റ് കോളജ് അസോസിയേഷൻ നടത്തിയ സർഗ പൂർണിമ കലാമേളയിൽ തുടർച്ചയായി ആറാം തവണയും കോളജുകളുടെ വിഭാഗത്തിൽ നിലമ്പൂർ ക്ലാസിക് ഒന്നാം സ്ഥാനക്കാരായി. മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂർ ജില്ലകളിൽ നിന്നായി 30 കോളജുകൾ മാറ്റുരച്ച മത്സരത്തിലാണ് 114 പോയൻറ് നേടി ക്ലാസിക് ചാമ്പ‍്യന്മാരായത്. കോളജിലെ അവസാന വർഷ ബി.കോം വിദ‍്യാർഥിയായ കെ.എം. നീതു സർഗ പ്രതിഭയായി. ഭരതനാട‍്യം, മോഹിനിയാട്ടം എന്നിവയിൽ കോളജിലെ ടി. അജ്ഞനയും ലളിതഗാനം, മാപ്പിളപ്പാട്ട്, മലയാളം കവിതാലാപനം എന്നിവയിൽ പ്രവീണയും മേളയിലെ താരങ്ങളായി. 159 പോയൻറ് നേടി മേളയിലെ രണ്ടാം സ്ഥാനക്കാരായ മലപ്പുറം ജില്ലക്ക് 114 പോയൻറ് നേടിക്കൊടുത്തത് ക്ലാസിക് കോളജാണ്. പടം: 6- തൃശൂരിൽ നടന്ന സർഗപൂർണിമ കലാമേളയിൽ തുടർച്ചയായി ആറാം തവണയും കോളജുകളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാരായ നിലമ്പൂർ ക്ലാസിക് കോളജ് പടം:7- സർഗ പ്രതിഭ കെ.എം. നീതു
Show Full Article
TAGS:LOCAL NEWS 
Next Story