Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുഹമ്മദും യാത്രയായി;...

മുഹമ്മദും യാത്രയായി; ഓർമച്ചിത്രം പൂർണം

text_fields
bookmark_border
മലപ്പുറം: അരനൂറ്റാണ്ട് മുമ്പ് മലപ്പുറത്തെ കളിമൈതാനങ്ങളെ കോരിത്തരിപ്പിച്ച കൊന്നോല മുഹമ്മദും യാത്രയായതോടെ ചാക്കോളാസ് ട്രോഫിയിൽ മുത്തമിട്ട മൊയ്തു റബർ എസ്റ്റേറ്റ് (എം.ആർ.ഇ) സംഘം പൂർണമായും ഓർമച്ചിത്രമായി. 1950കളുടെ അവസാനമാണ് ഒളിമ്പ്യൻ റഹ്മാൻ ഉൾപ്പെടെ വിഖ്യാത താരങ്ങൾക്കൊപ്പം മുഹമ്മദും എം.ആർ.ഇക്ക് വേണ്ടി ചാക്കോളാസ് ട്രോഫിയിൽ ഇറങ്ങിയത്. പല ക്ലബുകളുടെയും കുപ്പായമണിഞ്ഞ ഇദ്ദേഹം പിന്നീട് പട്ടാളത്തിൽ ചേർന്നു. കുറേക്കാലം ഇ.എം.ഇ സ​െൻറർ സെക്കന്ദരബാദി​െൻറ താരമായിരുന്നു. ഇന്തോ-ചൈന യുദ്ധകാലത്ത് ചൈനീസ് സൈന്യം ഇദ്ദേഹത്തെ തടവിൽ വെക്കുകയും കുറേ നാൾക്കുശേഷം വിട്ടയക്കുക‍യും ചെയ്തു. സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ മുഹമ്മദി​െൻറ നിര്യാണത്തിൽ മലപ്പുറം ഓൾഡ് പ്ലയേഴ്സ് അസോസിയേഷൻ അനുശോചിച്ചു. പുതുശ്ശേരി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. മലപ്പുറം അസീസ്, എം. അഹമ്മദ്കുട്ടി, ഇ.സി. അബൂബക്കർ, അബ്ദുൽ ഗഫൂർ, പണ്ടാറക്കൽ മജീദ്, മുഹമ്മദലി എന്നിവർ സംസാരിച്ചു. mpmrs4 മലപ്പുറം എം.ആർ.ഇ ടീമിൽ കൊന്നോല മുഹമ്മദും (മുകളിൽ രണ്ടാം നിരയിൽ വലത്തേ അറ്റം) ഒളിമ്പ്യൻ റഹ്മാനും മൂന്നാം നിരയിൽ ഇടത്തേ അറ്റം)
Show Full Article
TAGS:LOCAL NEWS 
Next Story