Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറം ഡിപ്പോ...

മലപ്പുറം ഡിപ്പോ പ്രവർത്തിക്കുന്ന ഭൂമി കെ.എസ്.ആർ.ടി.സിക്ക് സ്വന്തമാവുന്നു

text_fields
bookmark_border
നിലവിൽ റവന്യൂ വകുപ്പി​െൻറതാണ് സ്ഥലം മലപ്പുറം: മലപ്പുറം ഡിപ്പോ സ്ഥിതിചെയ്യുന്ന രണ്ടേക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം കെ.എസ്.ആർ.ടി.സിക്ക് സ്വന്തമാവാൻ ചെറിയ നടപടി ക്രമങ്ങൾ മാത്രം ബാക്കി. 35 വർഷമായി ഇവിടെ ബസ്സ്റ്റാൻഡും ഓഫിസുകളും വർക് ഷാപ്പുമുൾപ്പെടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും റവന്യൂ വകുപ്പി​െൻറതാണ് സ്ഥലം. വിലയായി സർക്കാർ നിശ്ചയിച്ച 20 ലക്ഷം രൂപ വില്ലേജ് ഓഫിസിൽ അടക്കുന്നതോടെ രേഖകൾ കെ.എസ്.ആർ.ടി.സിയുടെ പേരിലാവും. ഇതിന് വേണ്ട സർക്കാർ ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടതായാണ് വിവരം. മൃഗാശുപത്രിയും പ്രാഥമിക ആരോഗ്യകേന്ദ്രവും സ്ഥിതി ചെയ്തിരുന്ന കുന്നുമ്മലിലെ കോമ്പൗണ്ടിൽ 1982ലാണ് കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ നിലവിൽ വരുന്നത്. ഭൂമി കെ.എസ്.ആർ.ടി.സിക്ക് കൈവശം നൽകുകയായിരുന്നു. നിർമാണ പ്രവർത്തനങ്ങൾ നടത്താനുള്ള അധികാരം കോർപറേഷനുണ്ട്. ഈ അധികാരം ഉപയോഗിച്ചാണ് സ്ഥലത്ത് പുതിയ ബസ് സ്റ്റേഷൻ കം ഷോപ്പിങ് കോംപ്ലക്സ് സ്ഥാപിക്കുന്നത്. ഭൂനികുതി അടക്കുന്നതും കെ.എസ്.ആർ.ടി.സിയാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറണമെന്ന് അധികൃതർ വർഷങ്ങളായി സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. 20 ലക്ഷം രൂപ ഏതാനും ആഴ്ച മുമ്പ് ചീഫ് ഓഫിസിൽനിന്ന് മലപ്പുറം ഡിപ്പോയിലെത്തിയിരുന്നു. ഇതുമായി ജീവനക്കാർ വില്ലേജ് ഓഫിസിൽ ചെന്നപ്പോൾ സ്വീകരിക്കാനുള്ള നിർദേശം എത്തിയിട്ടില്ലെന്നായിരുന്നു മറുപടി. തുടർന്ന് കെ.എസ്.ആർ.ടി.സി അധികൃതർ നടപടികൾ വേഗത്തിലാക്കാൻ കലക്ടറെ സമീപിച്ചു. ചീഫ് ഓഫിസുമായും ബന്ധപ്പെടുന്നുണ്ടെന്നും ഉത്തരവ് എത്തി പണമടക്കുന്നതോടെ രേഖകൾ കെ.എസ്.ആർ.ടി.സിയുടെ പേരിലേക്ക് മാറ്റാനാവുമെന്നും ജില്ല ട്രാൻസ്പോർട്ട് ഓഫിസർ കെ.പി. രാധാകൃഷ്ണൻ പറഞ്ഞു. mpmrs3 കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോ കോമ്പൗണ്ട്
Show Full Article
TAGS:LOCAL NEWS 
Next Story