Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവണ്ടൂരിൽ അന്താരാഷ് ട്ര ...

വണ്ടൂരിൽ അന്താരാഷ് ട്ര ചലച്ചിത്രമേള

text_fields
bookmark_border
വണ്ടൂർ: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ടൂറിങ് ടാക്കീസി‍​െൻറ ആഭിമുഖ്യത്തിൽ നടക്കുന്ന ദ്വിദിന അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് വണ്ടൂർ വേദിയാവുന്നു. ഫെബ്രുവരി 17-, 18 തീയതികളിലായി അമ്പലപ്പടി പി.ആർ.ജി ഓഡിറ്റോറിയത്തിൽ നടക്കുന്ന മേളയുടെ ഡെലിഗേറ്റ് ഫോമുകളുടെ വിതരണം ആരംഭിച്ചതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. യുവധാര സാംസ്‌കാരിക പഠനകേന്ദ്രത്തി‍​െൻറ സഹകരണത്തോടെ നടക്കുന്ന മേളയിൽ മലയാളമുൾപ്പെടെ പ്രാദേശിക, ദേശീയ, അന്തർദേശീയ വിഭാഗങ്ങളിലായി പതിനഞ്ചോളം സിനിമകൾ പ്രദർശിപ്പിക്കും. ഫെബ്രുവരി 17ന് വൈകീട്ട് അഞ്ചിന് നടക്കുന്ന ഉദ്‌ഘാടന ചടങ്ങിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. മികച്ച കഥക്കുള്ള സംസ്ഥാന അവാർഡ് നേടിയ 'ആറടി'യുടെ സംവിധായകൻ സജി പാലമേൽ മേള ഉദ്‌ഘാടനം ചെയ്യും. മേളയുടെ പ്രചാരണാർഥം ഫെബ്രുവരി 11ന് വണ്ടൂർ ടൗൺ സ്‌ക്വയറിൽ വാൾട്ടർ സാല്ലസ് സംവിധാനം ചെയ്ത പ്രശസ്ത സിനിമ 'മോട്ടോർ സൈക്കിൾ ഡയറീസ്' പ്രദർശപ്പിക്കും. ചടങ്ങിൽ മേളയുടെ ബ്രോഷർ കൊളാഷ് ചിത്രകാരൻ മനു കള്ളിക്കാട് തിരക്കഥാകൃത്ത് എം. അജയ്കുമാറിന് നൽകി പ്രകാശനം ചെയ്യും. ഡെലിഗേറ്റ് പാസ്സുകൾക്കുള്ള ഫോമുകൾ ഫെബ്രുവരി 13 വരെ വിതരണം ചെയ്യും. ഫോൺ: 9847787657, 9946250319, 9747399212. വാർത്തസമ്മേളനത്തിൽ യുവധാര സാംസ്‌കാരിക പഠനകേന്ദ്രം ചെയർമാൻ വി. അർജുൻ, കൺവീനർ എ.പി. ഫിറോസ്, ജോ. കൺവീനർമാരായ ഇ. ലിനീഷ്, കെ. റഹീം എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story