Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകളിക്കളത്തിലും...

കളിക്കളത്തിലും യുദ്ധഭൂമിയിലും ശത്രുവിനെ നേരിട്ട മുഹമ്മദിന്​ വിട

text_fields
bookmark_border
ചൈനീസ് സൈന്യത്തി​െൻറ തടങ്കലിൽ മരണത്തെ മുഖാമുഖം കണ്ടു മലപ്പുറം: നാടറിയുന്ന ഫുട്ബാൾ താരമായി കളി മൈതാനങ്ങളെ കോരിത്തരിപ്പിച്ച കൗമാരവും യൗവനവും. പിന്നെ ജീവിതം രാജ്യസേവനത്തിനായി മാറ്റിവെച്ച് ശത്രു സൈന്യത്തി​െൻറ തടങ്കലിൽ പലവട്ടം മരണത്തെ മുഖാമുഖം കണ്ട പട്ടാളക്കാരൻ...മൈലപ്പുറത്തെ കൊന്നോല മുഹമ്മദ് കുട്ടിയെന്ന പാറ മുഹമ്മദ് വിടവാങ്ങിയത് വലിയൊരു ചരിത്രം അവശേഷിപ്പിച്ചാണ്. ചാക്കോളാസ് ട്രോഫിയിൽ മുത്തമിട്ട മൊയ്തു റബർ എസ്റ്റേറ്റ് (എം.ആർ.ഇ) ടീമിലെ ജീവിച്ചിരിക്കുന്ന ഏക താരമായിരുന്നു ഇദ്ദേഹം. 1962ലെ ഇന്തോ-ചൈന യുദ്ധകാലത്ത് ചൈനീസ് പട്ടാളം പിടിച്ചുകൊണ്ടുപോയ തീക്ഷ്ണമായ അനുഭവമുണ്ട് മുഹമ്മദിന്. ഇന്ത്യൻ സൈനിക ക്യാമ്പിലേക്ക് വാഹനത്തിൽ ആയുധങ്ങളുമായി പോകവെയാണ് മുഹമ്മദ് പിടിയിലാവുന്നത്. വിവരമൊന്നുമില്ലാതായപ്പോൾ മരിച്ചെന്ന് സഹപട്ടാളക്കാരും ബന്ധുക്കളും നാട്ടുകാരും കരുതി. പിന്നീട് തടവുകാരെ കൈമാറിയപ്പോൾ മുഹമ്മദുമുണ്ടായിരുന്നു കൂട്ടത്തിൽ. 1950കളുടെ അവസാനമാണ് ഒളിമ്പ്യൻ റഹ്മാൻ ഉൾപ്പെടെ വിഖ്യാത താരങ്ങൾക്കൊപ്പം മുഹമ്മദും എം.ആർ.ഇക്ക് വേണ്ടി ചാക്കോളാസ് ട്രോഫിയിൽ ഇറങ്ങിയത്. പിന്നീട് പട്ടാളത്തിൽ ചേർന്നു. കുറേക്കാലം ഇ.എം.ഇ സ​െൻറർ സെക്കന്ദരബാദി​െൻറ താരമായിരുന്നു. നിരവധി വിമുക്ത ഭടന്മാർ അന്ത്യോപചാരമർപ്പിക്കാനെത്തി. സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ മുഹമ്മദി​െൻറ നിര്യാണത്തിൽ മലപ്പുറം ഓൾഡ് പ്ലയേഴ്സ് അസോസിയേഷൻ അനുശോചിച്ചു. പുതുശ്ശേരി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. മലപ്പുറം അസീസ്, എം. അഹമ്മദ് കുട്ടി, ഇ.സി അബൂബക്കർ, അബ്ദുൽ ഗഫൂർ, പണ്ടാറക്കൽ മജീദ്, മുഹമ്മദലി എന്നിവർ സംസാരിച്ചു. mpmrs4 മലപ്പുറം എം.ആർ.ഇ ടീമിൽ മുഹമ്മദും (മുകളിൽ രണ്ടാം നിരയിൽ വലത്തേ അറ്റം) ഒളിമ്പ്യൻ റഹ്മാനും (മൂന്നാം നിരയിൽ ഇടത്തേ അറ്റം)
Show Full Article
TAGS:LOCAL NEWS 
Next Story