Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വന്തമായി രൂപകൽപന...

സ്വന്തമായി രൂപകൽപന ചെയ്ത ഹെലികോപ്ടറുമായി എൻജിനീയറിങ് വിദ്യാർഥി

text_fields
bookmark_border
കാളികാവ്: സ്വന്തമായി രൂപകൽപന ചെയ്ത ഹെലികോപ്ടറിൽ നാട്ടുകാരെ പറപ്പിക്കാനുള്ള തയാറെടുപ്പിലാണ് എൻജിനീയറിങ് വിദ്യാർഥി നീലാഞ്ചേരി സ്വദേശി ജസീം ഹംസ. താൻ നിർമിച്ച ഹെലികോപ്ടര്‍ മാതൃക കൂടുതല്‍ വികസിപ്പിക്കുകയാണ് ഈ മിടുക്ക​െൻറ ലക്ഷ്യം. ബംഗളൂരുവില്‍ ബി.ടെക് മൂന്നാം വര്‍ഷ ഇലക്ട്രിക്കല്‍ ആൻഡ് ഇലക് ട്രോണിക്സ് വിദ്യാർഥിയായ ജസീം ഏറെ കാലമായി നടത്തിയ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ചിറക് വെച്ചിരിക്കുകയാണിപ്പോൾ. സ്കൂൾ പഠന സമയത്തുതന്നെ ഇലക്ട്രിക് സംവിധാനങ്ങളോട് കൗതുകമായിരുന്നു ജസീമിന്. ബ്രഷസ് മോട്ടോറും സ്പീഡ് കൺട്രോൾ സംവിധാനങ്ങളും ഫാനുകളും ഉപയോഗിച്ചാണ് നിർമിക്കുന്നത്. ഹെലികോപ്ടർ പറപ്പിക്കുന്നത് കാണാന്‍ ഏറെ പേരാണ് എത്തുന്നത്. റീ-ചാർജ് ചെയ്യാന്‍ പറ്റുന്ന ബാറ്ററികള്‍ ഉപയോഗിച്ചാണ് പറത്തൽ. പിതാവ്: ജിദ്ദയിൽ ജോലി ചെയ്യുന്ന എ.പി. കബീർ. -മാതാവ്: ഷഹര്‍ബാനു. പടം. ജസീം സ്വന്തമായി നിർമിച്ച ഹെലികോപ്ടറുമായി
Show Full Article
TAGS:LOCAL NEWS 
Next Story