Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമേൽമുറി ജി.എം.യു.പി...

മേൽമുറി ജി.എം.യു.പി സ്കൂൾ ഇനി സ്പാനിഷും സംസാരിക്കും

text_fields
bookmark_border
മലപ്പുറം: മേൽമുറി ജി.എം.യു.പി സ്കൂൾ വിദ്യാർഥികൾ എട്ടാംക്ലാസ് പ്രവേശനത്തിനായി പടിയിറങ്ങുക സ്പാനിഷ് ഭാഷയിലും പ്രാവീണ്യം നേടിയായിരിക്കും. സ്കൂളി​െൻറ 90ാം വാർഷികാഘോഷം പ്രമാണിച്ച് ആരംഭിച്ച ഏഴാംതരക്കാർക്കുള്ള സ്പാനിഷ് ആൻഡ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ് പുരോഗമിക്കുകയാണ്. ആഴ്ചയിൽ രണ്ട് മണിക്കൂറാണ് ക്ലാസ്. സ്കൂളിലെ പൂർവ വിദ്യാർഥിയും മഅ്ദിൻ അക്കാദമിയിലെ ട്രെയിനറുമായ മഹ്മൂദുൽ ഹസനാണ് കോഴ്സി​െൻറ ചുമതല. ആകെ 50 മണിക്കൂർ ക്ലാസാണ് ലക്ഷ്യം. ഏഴാം ക്ലാസുകാരായ 70 പേർ പരിശീലനം നേടിവരികയാണ്. ഇംഗ്ലീഷിനൊപ്പം സ്പാനിഷ് ഭാഷയും എഴുതാനും വായിക്കാനും സംസാരിക്കാനും ഇവരെ പ്രാപ്തരാക്കും. വെള്ളിയാഴ്ചകളിലാണ് ക്ലാസ്. കഴിഞ്ഞദിവസം മെക്സിക്കൻ പൗരൻ ജോർജ് മുസ്തഫ വിദ്യാർഥികളുമായി സംവദിച്ചു. mpmrs2 മേൽമുറി ജി.എം.യു.പി സ്കൂൾ വിദ്യാർഥികളുമായി മെക്സിക്കൻ പൗരൻ ജോർജ് മുസ്തഫ സ്പാനിഷിൽ സംവദിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story