Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒറ്റപ്പാലം താലൂക്ക്...

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഫയർ ആൻഡ് സേഫ്റ്റി ഉപകരണങ്ങൾ മോഷണം പോയി

text_fields
bookmark_border
ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച അഗ്നിസുരക്ഷ ഉപകരണങ്ങൾ മോഷണം പോയതായി പരാതി. പരാതി നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ആശുപത്രിയിലെ പുതിയ കെട്ടിടത്തിന് പുറത്ത് സ്ഥാപിച്ച ഏഴോളം ഉപകരണങ്ങളാണ് നഷ്ടപ്പെട്ടത്. ഓരോ യൂനിറ്റിലെയും വിലകൂടിയ ചെമ്പുകമ്പികൾ ഉൾപ്പെടെ മോഷ്ടാക്കൾ അപഹരിച്ചിട്ടുണ്ട്. ഇതി​െൻറ ബെൽറ്റ് പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയിലാണ്. ഇതോടെ ആശുപത്രിയിലെ മുഴുവൻ സുരക്ഷ ഉപകരണങ്ങളും പ്രവർത്തനരഹിതമായി. മൂന്നുദിവസം മുമ്പ് രാത്രി പെയ്ത മഴയുടെ മറവിലാണ് മോഷണം നടന്നത്. ആശുപത്രി സൂപ്രണ്ട് പരാതി നൽകിയെങ്കിലും പൊലീസ് കാര്യക്ഷമമായ അേന്വഷണത്തിന് തയാറായിട്ടില്ലെന്ന് സ്ഥലം സന്ദർശിച്ച വാർഡ് മെംബർ ടി.പി. പ്രദീപ്കുമാർ, നഗരസഭ സെക്രട്ടറി എം. സുഗതൻ, ആശുപത്രി സൂപ്രണ്ട് പ്രവീൺകുമാർ എന്നിവർ ആരോപിച്ചു. ഷോർട്ട് സർക്യൂട്ട് മൂലമോ മറ്റ് കാരണങ്ങളാലോ ആശുപത്രിയിൽ അഗ്നിബാധയുണ്ടായാൽ പ്രതിരോധിക്കാൻ സംവിധാനമില്ലാത്തത് രോഗികളിലും ജീവനക്കാരിലും ആശങ്ക പടർത്തുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story