Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകള്ളുഷാപ്പ്...

കള്ളുഷാപ്പ് പുനഃസ്ഥാപിക്കാനുള്ള നീക്കം; വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ പ്രകടനം നടത്തി

text_fields
bookmark_border
എടവണ്ണപ്പാറ: ജനകീയ സമരത്തി​െൻറ ഫലമായി ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയ കള്ളുഷാപ്പ് പുനഃസ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ പ്രകടനം നടത്തി. എടവണ്ണപ്പാറ ടൗണിനു സമീപം ചീടിക്കുഴി പ്രദേശത്താണ് കള്ളുഷാപ്പ് വീണ്ടും തുറന്നു പ്രവര്‍ത്തിക്കാനുള്ള നീക്കം നടക്കുന്നത്. ഇതിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി വാഴക്കാട് പഞ്ചായത്ത് പ്രസിഡൻറ് ടി.പി. ഇസ്മായില്‍, മുത്തുക്കോയ തങ്ങള്‍, മുജീബ് വാഴക്കാട്, സനല്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടർന്ന് പൊതുയോഗത്തിൽ വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡൻറ് സലിം വാഴക്കാട്, ബഷീര്‍ പുളിയംതൊടി എന്നിവര്‍ സംസാരിച്ചു. കള്ളുഷാപ്പ് പുനഃസ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികള്‍ രംഗത്ത് എടവണ്ണപ്പാറ: പ്രദേശവാസികളുടെ കടുത്ത എതിര്‍പ്പും ജനകീയ സമരവും നിമിത്തം അടച്ചുപൂട്ടിയ കള്ളുഷാപ്പ് പുനഃസ്ഥാപിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം. എടവണ്ണപ്പാറ ടൗണിനു സമീപം അപ്പാട- ചീടിക്കുഴി ഭാഗത്താണ് കള്ളുഷാപ്പ് തുറക്കാനുള്ള നീക്കം നടക്കുന്നത്. ധാരാളം വീടുകള്‍ സ്ഥിതിചെയ്യുന്ന ജനവാസ കേന്ദ്രത്തില്‍ കള്ളുഷാപ്പ് പുനഃസ്ഥാപിക്കുന്നതില്‍ ആശങ്ക അറിയിച്ചുകൊണ്ട് പ്രദേശവാസികള്‍ ഒപ്പിട്ട നിവേദനം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറിന് സമര്‍പ്പിച്ചു. ജനവാസ മേഖലയില്‍ തകൃതിയായി നടന്നുവരുന്ന കെട്ടിട നിര്‍മാണത്തില്‍ കടുത്ത ആശങ്കയുണ്ടെന്നും കള്ളുഷാപ്പ് തുടങ്ങാനുള്ള സാഹചര്യം ഇല്ലാതാക്കണമെന്നും നിവേദനത്തില്‍ പറയുന്നു. ചാലക്കണ്ടി അബ്ദുല്‍ ജലീല്‍, കുന്നത്ത് അബ്ദുല്‍ ഹമീദ്, അപ്പാട് പി.എ. ഉസ്‌വത്ത് ജഹാന്‍ എന്നിവര്‍ നിവേദന സംഘത്തെ നയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story