Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightടൂറിങ്​ ടാക്കീസ്...

ടൂറിങ്​ ടാക്കീസ് ദ്വിദിന ചലച്ചിത്രമേളക്ക് തുടക്കമായി

text_fields
bookmark_border
പെരിന്തൽമണ്ണ: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ വള്ളുവനാട് ഫിലിം സൊെസെറ്റി സംഘടിപ്പിച്ച ടൂറിങ് ടാക്കീസ് ദ്വിദിന ചലച്ചിത്രമേളക്ക് പെരിന്തല്‍മണ്ണ സവിത തിയറ്ററില്‍ തുടക്കമായി. മണിപ്പൂരി ചിത്രം 'ലേഡി ഓഫ് ലേക്' ആയിരുന്നു ഉദ്ഘാടന ചിത്രം. കന്യക, ടാക്കീസ്, സ്വരൂപം, ബ്ലാക് ഫോറസ്റ്റ്, നിര്‍മാല്യം എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. 'പ്രകാശ് രാജ് അടയാളപ്പെടുത്തുന്നത്' വിഷയത്തില്‍ നടന്ന ഓപണ്‍ ഫോറത്തില്‍ ജി.പി. രാമചന്ദ്രന്‍, ഫസല്‍റഹ്മാന്‍, ഇ.കെ. ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. അണ്ടർ -13 ഇൻറർസ്കൂൾ ക്രിക്കറ്റ്: വി.എം.സി.ജി.എച്ച്.എസ്.എസ് വണ്ടൂർ ജേതാക്കൾ പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പോളിടെക്നിക്ക് കോളജ് ഗ്രൗണ്ടിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തിയ 13ന് താഴെയുള്ളവരുടെ കെ.സി.എ ക്രിക്കറ്റ് സ്പോർടോ ഇൻറർ സ്കൂൾ ക്രിക്കറ്റ് ടൂർണമ​െൻറിൽ വി.എം.സി.ജി.എച്ച്.എസ്.എസ് വണ്ടൂർ ജേതാക്കളായി. ഫൈനലിൽ ജി.എച്ച്.എസ്.എസ് തിരുവാലിയെ എട്ട് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. സ്കോർ: ജി.എച്ച്.എസ്.എസ് തിരുവാലി 14.1 ഓവറിൽ 61 റൺസിന് എല്ലാവരും പുറത്ത്. വി.എം.സി.ജി.എച്ച്.എസ് വണ്ടൂർ 10.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് നേടി. വിജയികൾ ടീം െലവൽ രണ്ട് മത്സരത്തിൽ ഫെബ്രുവരി 14ന് പാലക്കാട് കോട്ടൈമതാനിയിൽ തൃശൂരുമായി കളിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story