Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉന്നത വിദ്യാഭ്യാസ...

ഉന്നത വിദ്യാഭ്യാസ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കണം ^കെ.പി.സി.ടി.എ

text_fields
bookmark_border
ഉന്നത വിദ്യാഭ്യാസ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കണം -കെ.പി.സി.ടി.എ മലപ്പുറം: എയ്ഡഡ് കോളജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നയം എൽ.ഡി.എഫ് സർക്കാർ അവസാനിപ്പിക്കണമെന്ന് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി.ടി.എ) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ഡോ. മുഹമ്മദ് അസ്‌ലം അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ഡോ. എൻ.കെ. മുഹമ്മദ് അസ്‌ലം (പ്രസി.) പ്രഫ. പി.എം. മുഹമ്മദ് നജീബ്, ഡോ. സന്തോഷ് ബാബു (വൈസ് പ്രസി.) പ്രഫ. സുൽഫി (ജന. സെക്ര) പ്രഫ. തൗഫീഖ് റഹ്മാൻ, മൊയ്തീൻകുട്ടി (ജോ. സെക്ര.) കെ. ഷമീം (ട്രഷ.). എൻ.ജി.ഒ യൂനിയൻ ജില്ല സമ്മേളനം ഇന്ന് തുടങ്ങും മലപ്പുറം: കേരള എൻ.ജി.ഒ യൂനിയൻ ജില്ല സമ്മേളനത്തിന് ശനിയാഴ്ച നിലമ്പൂർ പീവീസ് ഒാഡിറ്റോറിയത്തിൽ തുടക്കമാവും. വൈകീട്ട് 3.30ന് തദ്ദേശ ഭരണമന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story