Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജി.എസ്​.ടിയും നോട്ട്​ ...

ജി.എസ്​.ടിയും നോട്ട്​ നിരോധനവും വളർച്ചയെ ബാധിച്ചു-^അൽഫോൻസ്​ കണ്ണന്താനം

text_fields
bookmark_border
ജി.എസ്.ടിയും നോട്ട് നിരോധനവും വളർച്ചയെ ബാധിച്ചു--അൽഫോൻസ് കണ്ണന്താനം മലപ്പുറം: രാജ്യത്ത് നടപ്പാക്കിയ ജി.എസ്.ടിയും നോട്ട് നിരോധനവും വളർച്ചയെ ബാധിച്ചിട്ടുണ്ടെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. അടുത്ത സാമ്പത്തികവർഷം ഇത് പരിഹരിച്ച് രാജ്യം മുന്നേറുമെന്നും അേദ്ദഹം പറഞ്ഞു. ദേശീയ അധ്യാപക പരിഷത്ത് (എൻ.ടി.യു) സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. എൻ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് കെ.എൻ. വിനോദ്, സെക്രട്ടറിമാരായ കെ.എസ്. ജയചന്ദ്രൻ, പി.വി. ശ്രീകലേശൻ എന്നിവർ സംബന്ധിച്ചു. സമ്മേളനം എ.ബി.ആർ.എസ്.എം അഖില ഭാരതീയ ജന. സെക്രട്ടറി ശിവാനന്ദൻ സിന്ദൻകരെ ഉദ്ഘാടനം ചെയ്തു. എൻ.ടി.യു സംസ്ഥാന പ്രസിഡൻറ് കെ.എൻ. വിനോദ് അധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് മാന്യ പ്രാന്തകാര്യവാഹക് പി. ഗോപാലൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. യാത്രയയപ്പ് സമ്മേളനം ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി എൻ.എം. കദംബൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. എൻ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് സി. ജീജാബായ് അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസും സാംസ്കാരികസന്ധ്യ സംവിധായകൻ അലി അക്ബറും ഉദ്ഘാടനം ചെയ്തു. സമ്മേളനത്തി​െൻറ ഭാഗമായി നഗരത്തിൽ ഘോഷയാത്രയും നടന്നു. ശനിയാഴ്ച രാവിലെ ഒമ്പതിന് സംഘടന സമ്മേളനം എ.ബി.ആർ.എസ്.എം പ്രാന്ത സംഘടന സെക്രട്ടറി കെ. മോഹന കണ്ണൻ ഉദ്ഘാടനം ചെയ്യും. 11.45ന് സുഹൃദ് സമ്മേളനം ബി.എം.എസ് സംസ്ഥാന പ്രസിഡൻറ് കെ.കെ. വിജയകുമാർ ഉദ്ഘാടനം െചയ്യും. ഉച്ചക്ക് രണ്ടിന് സമാപന സഭയിൽ പി.കെ. വിജയൻ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story