Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകേരള ഗ്രാമീൺ ബാങ്ക്...

കേരള ഗ്രാമീൺ ബാങ്ക് ചെയർമാൻ സി.ബി.​െഎ പിടിയിൽ

text_fields
bookmark_border
മലപ്പുറം: കേരള ഗ്രാമീൺ ബാങ്ക് ചെയർമാൻ എം.കെ. രവികൃഷ്ണനെ സി.ബി.ഐ കസ്റ്റഡിയിലെടുത്തു. നാലുദിവസം മുമ്പ് ഹൈദരാബാദിലേക്ക് വിളിച്ചുവരുത്തിയാണ് സി.ബി.ഐയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം സ്വദേശിയായ രവികൃഷ്ണൻ കനറ ബാങ്കി​െൻറ ഹൈദരാബാദ് ശാഖയുടെ ചുമതലക്കാരനായിരിക്കെ, അനുവദിച്ച വായ്പയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കേസ്. വായ്പക്ക് സമർപ്പിച്ച രേഖ വ്യാജമാെണന്നാണ് കണ്ടെത്തൽ. അതേസമയം, കനറ ബാങ്ക് നേരിട്ടുനടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനുശേഷമാണ് കനറ ബാങ്കി​െൻറ ഡി.ജി.എം ആയതും ബാങ്ക് സ്പോൺസർ ചെയ്യുന്ന കേരള ഗ്രാമീൺ ബാങ്കി​െൻറ ചെയർമാനായി ഡെപ്യൂേട്ടഷനിൽ മലപ്പുറത്ത് നിയമിതനായതും.
Show Full Article
TAGS:LOCAL NEWS 
Next Story