Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതകർന്ന മേൽക്കൂരക്ക്...

തകർന്ന മേൽക്കൂരക്ക് കീഴെ കുരുന്നുകളുടെ പഠനം അംഗൻവാടി തൽക്കാലത്തേക്ക് അടച്ചിട്ടു

text_fields
bookmark_border
നിലമ്പൂർ: ദുരന്തം മുന്നിലുണ്ടാകുമ്പോഴാണ് പലപ്പോഴും അധികൃതരുടെ കണ്ണ് തുറക്കുക. അതിന് ഉത്തമ ഉദാഹരണമാണ് മമ്പാട് ഓടായിക്കല്ലിലെ 88-ാം നമ്പർ അംഗൻവാടി കെട്ടിടം. തറയിൽ പളുപള്ളുത്ത ടൈൽസ്, മുകളിൽ എപ്പോൾ വേണമെങ്കിലും തകർന്നു വീഴാറായ മേൽക്കൂര, ഇതിനു കീഴിൽ പ്രാണൻ കൈയിലേതി അക്ഷരം നുകരുന്ന 30 പിഞ്ചോമനകളും അധ‍്യാപികയും. ഒരു ചെറുകാറ്റാടിച്ചാൽ പാടെ തകർന്ന് വീഴാവുന്ന തരത്തിൽ മര കൈക്കോലുകളും ഓടുകളും. ഇന്നും ഇന്നലെയും ഉണ്ടായ അവസ്ഥയല്ലിത്. വർഷങ്ങളായി ഇതാണ് സ്ഥിതി. മേൽക്കൂരക്ക് താഴെ തൂങ്ങിയാടുന്ന ഫാൻ ഉണ്ടെങ്കിലും പ്രവർത്തിപ്പിക്കാറില്ല. ഫാൻ കറങ്ങുമ്പോൾ തരിപ്പ് മൂലം ഇളകി നിൽക്കുന്ന ഓടുകൾ അടർന്നു വീണാലോ?. ബുധനാഴ്ച രാത്രിയിലുണ്ടായ ചെറുമഴക്ക് ശേഷം വ‍്യാഴാഴ്ച രാവിലെ കുട്ടികളുമായി വന്ന രക്ഷിതാക്കൾ കെട്ടിടത്തിനുള്ളിൽ കയറിയപ്പോൾ കണ്ടത് ഓട് പൊട്ടി വീണത്തി‍​െൻറയും ചിതലരിച്ച് അടർന്നു വീണ കൈക്കോലുകളുടെയും അവശിഷ്ട ഭാഗങ്ങളാണ്. കുട്ടികളുടെ കൈയും പിടിച്ച് വന്ന രക്ഷകർത്താക്കൾ മടങ്ങി. 30 കുട്ടികളിൽ ഒരുകുട്ടിയാണ് വ‍്യാഴാഴ്ച ക്ലാസിലിരുന്നത്. ഇതോടെ വെള്ളിയാഴ്ച അംഗൻവാടി തൽക്കാലത്തേക്ക് അടച്ചിട്ടു. നിരവധിതവണ പഞ്ചായത്ത് അധികൃതരോടും മറ്റും കെട്ടിടത്തി‍​െൻറ അപകടാവസ്ഥ അധ‍്യാപികയും അംഗൻവാടി വെൽഫെയർ കമ്മിറ്റിയും അറിയിച്ചിരുന്നതായി പറയുന്നു. നടപടി ഉണ്ടായില്ല. പത്ത് വർഷത്തിലധികമായി കെട്ടിടത്തി‍​െൻറ അറ്റകുറ്റപ്പണി നടത്തിയിട്ട്. എന്നാൽ തറ ടൈൽസ് പാകി മനോഹരമാക്കിയിട്ടുമുണ്ട്. കുട്ടികളുടെ പഠനം വഴിമുട്ടിയതോടെ പരാതിയുമായി രക്ഷിതാക്കൾ വ‍്യാഴാഴ്ച രംഗത്തെത്തി. ഇതോടെ പഞ്ചായത്ത് പ്രസിഡൻറി‍​െൻറ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാമൂഹ‍ികക്ഷേമ വകുപ്പ് ജീവനക്കാരും വെള്ളിയാഴ്ച കെട്ടിടം സന്ദർശിച്ചു. അംഗൻവാടി പ്രവർത്തിക്കാൻ വാടക കെട്ടിടം ഉടൻ കണ്ടെത്തി തിങ്കളാഴ്ചതന്നെ ക്ലാസുകൾ തുടങ്ങാനും ഇതിനായി ഫണ്ട് കണ്ടെത്താനും സംഘം തീരുമാനിച്ചു മടങ്ങി. പടം:5 അടച്ചുപൂടിയ മമ്പാട് കാരച്ചാൽ വാർഡിലെ 88-ാം നമ്പർ അംഗൻവാടി കെട്ടിടത്തി‍​െൻറ മേൽക്കൂര
Show Full Article
TAGS:LOCAL NEWS 
Next Story