Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗാന്ധിസന്ദേശം പകർന്ന്...

ഗാന്ധിസന്ദേശം പകർന്ന് സർവോദയ മേള

text_fields
bookmark_border
എടപ്പാള്‍: രാഷ്ട്രീയ പ്രവർത്തകർ ഗാന്ധി കണ്ണട ഉപയോഗിക്കുമ്പോഴേ പാവപ്പെട്ടവനെ കാണാനാവൂവെന്നും കണ്ണടകളുടെ വില കൂടും തോറും പാവപ്പെട്ടവ‍​െൻറ മുഖം അതിൽ തെളിയാതാവുമെന്നും സാഹിത്യകാരന്‍ പി. സുരേന്ദ്രൻ. 70ാം തിരുനാവായ സർവോദയ മേളയുടെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അപര‍​െൻറ ജീവൻ എടുക്കരുതെന്ന ഗാന്ധിയൻ ദർശനം ആത്മശക്തിയാണ്. മതേതര രാഷ്ട്രത്തെ അംഗീകരിക്കാൻ തയാറാകാത്തതുകൊണ്ടാണ് സവർക്കറും ആർ.എസ്.എസും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയെ ഓർക്കുന്നതും സ്വാതന്ത്ര്യ സമരത്തെ ഓർക്കേണ്ടതും കാലഘട്ടത്തി​െൻറ അനിവാര്യതയാണെന്ന് മേള ഉദ്ഘാടനം ചെയ്ത പി.എസ്.സി ചെയർമാൻ ഡോ. എം.കെ. സക്കീർ പറഞ്ഞു. സർവോദയ മേള ചെയർമാൻ ഡോ. ജോസ് മാത്യു അധ്യക്ഷത വഹിച്ചു. മേള വിശദീകരണം മുന്‍ എം.പി സി. ഹരിദാസ് നിർവഹിച്ചു. മുന്‍ എം.എല്‍.എ കെ.എ. ചന്ദ്രന്‍, രാജീവ് മുരളി, കെ.കെ. നാസർ, പി. നസറുല്ല, ഫൈസൽ ഇടശ്ശേരി, എ.കെ. സലീം, ഉമ്മർ ചിറക്കൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story