Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസിറ്റി വെൽഫെയർ ഫോറം...

സിറ്റി വെൽഫെയർ ഫോറം ദശവാർഷികാഘോഷം

text_fields
bookmark_border
പൊന്നാനി: പൊന്നാനി വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒരു മാസംനീണ്ട പരിപാടികളാണ് നടക്കുക. 'സൗഖ്യം -2018' പേരിൽ മെഡിക്കൽ ക്യാമ്പ് മൂന്നിടങ്ങളിലായി നടക്കും. മാർച്ച് 24-ന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.പി. രാമനുണ്ണിക്ക് പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം, മാർച്ച് 29-ന് വിജയതീരം- 2025 എജു എക്സ്പോ, മാർച്ച് 31-ന് സ്ത്രീധന വിവാഹധൂർത്തിനെതിരെ യുവജനസംഗമം, ഏപ്രിൽ രണ്ടി-ന് തക്കാരം ഭക്ഷ്യമേള തുടങ്ങിയ പരിപാടികൾ നടക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി കെ.ടി. ജലീൽ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, കവി സച്ചിദാനന്ദൻ, എം.ജി.എസ്. നാരായണൻ തുടങ്ങി പ്രമുഖർ വിവിധ പരിപാടികളിലായി സംബന്ധിക്കും. പൊന്നാനി പ്രസ് ക്ലബിൽ നടന്ന വാർത്തസമ്മേളനത്തിൽ പ്രഫ. കടവനാട് മുഹമ്മദ്, രാജൻ തലക്കാട്ട്, സി.വി. മുഹമ്മദ് നവാസ്, നവാസ്കോടമ്പിയകം, എ.വി. അശ്റഫ് എന്നിവർ സംബന്ധിച്ചു. --------------------------------- പുസ്തകങ്ങൾ െകെമാറി പൊന്നാനി: മാറഞ്ചേരി ഇ. മൊയ്തു മൗലവി കൃഷ്ണപ്പണിക്കർ സാംസ്കാരിക കേന്ദ്രം ലൈബ്രറിയിലേക്ക് കാഞ്ഞിരമുക്ക് എം.ഐ ഇംഗ്ലീഷ് സ്കൂൾ ലിറ്റററി ക്ലബ് സ്വരൂപിച്ച പുസ്തകങ്ങൾ കൈമാറി. സാംസ്കാരിക കേന്ദ്രം പ്രസിഡൻറ് പാർസി മുഹമ്മദ്, സെക്രട്ടറി ഇ. ഹൈദരലി, എം.ടി. ശരീഫ്, ശരീഫ് പുറങ്ങ് എന്നിവർ ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. സ്കൂൾ ചെയർമാൻ റഷീദ്, മാനേജർ അബ്ദുല്ലക്കുട്ടി അധ്യാപകരായ ധന്യ, പ്രേമ, സമീറ, ഷൈനി എന്നിവർ സംസാരിച്ചു. ലിറ്റററി ക്ലബ് സെക്രട്ടറി സഫ മുഹമ്മദ് സ്വാഗതവും മുഹമ്മദ് അനീൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story