Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതേർപൂജ മഹോത്സവം

തേർപൂജ മഹോത്സവം

text_fields
bookmark_border
വണ്ടൂർ: മരക്കുലംകുന്ന് സുബ്രഹ്മണ്യൻ കോവിലിൽ നടന്നു. പരിപാടിയോടനുബന്ധിച്ച് അങ്ങാടിയിൽ നടത്തിയ ഘോഷയാത്ര വർണാഭമായി. രണ്ട് പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടന്ന ഉത്സവമാണ് 22 വർഷങ്ങൾക്ക് ശേഷം ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി സംഘടിപ്പിച്ചത്. രാവിലെ അഞ്ചിന് ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഉഷപൂജ, കുടവരവ്, കലശം എഴുന്നള്ളിപ്പ്, ദീപാരാധന, തായമ്പക, അത്താഴ പൂജ, കുംഭാട്ടം, കാവടിയാട്ടം എന്നിവ നടന്നു. ലിഖിൻ കൂട്ടീരി, എ.പി. ദാസൻ, പി. വൈശാഖൻ, കെ. ജയൻ, കെ. വിഷ്ണു, എം. രവീന്ദ്രൻ, പി. സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story