Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൂട്ടപ്പാടി പാലം നാളെ...

കൂട്ടപ്പാടി പാലം നാളെ നാടിന് സമര്‍പ്പിക്കും

text_fields
bookmark_border
എടക്കര: മലയോര ജനതയുടെ പതിറ്റാണ്ടുകളായുള്ള സ്വപ്ന സാക്ഷാത്കാരമായി ചുങ്കത്തറയില്‍ കൂട്ടപ്പാടിയില്‍ പുന്നപ്പുഴക്ക് കുറുകെ നിര്‍മിച്ച പാലം ഞായറാഴ്ച രാവിലെ 11ന് മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിക്കും. പി.വി. അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് വകുപ്പ് നബാര്‍ഡി​െൻറ ഏഴ് കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്. ചുങ്കത്തറ, മൂത്തേടം, കരുളായി എന്നീ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം യാഥാര്‍ഥ്യമാകുന്നതോടെ ആയിരങ്ങളുടെ യാത്രാദുരിതത്തിന് അറുതിയാകും. 2015 മാര്‍ച്ച് 12നാണ് പാലം നിര്‍മാണം ആരംഭിച്ചത്. നാല് സ്പാനുകളിലായുള്ള പാലത്തിന് പതിനൊന്നര മീറ്റര്‍ വീതിയും 90 മീറ്റര്‍ നീളവുമുണ്ട്. ഇരുവശങ്ങളിലുമായി ഒന്നര മീറ്റര്‍ വീതം നടപ്പാതയുമുണ്ട്. പുന്നപ്പുഴക്ക് ഇരുകരകളിലുമായി പാലത്തിന് 500 മീറ്റര്‍ ദൂരത്തില്‍ റബറൈസ്ഡ് റോഡും നിര്‍മിച്ചു. ഉദ്ഘാടന ചടങ്ങില്‍ മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ്, പി.വി. അബ്ദുല്‍ വഹാബ് എം.പി, എം.ഐ. ഷാനവാസ് എം.പി എന്നിവര്‍ പങ്കെടുക്കുമെന്ന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാരായ കെ.എം. മുഹമ്മദ് ഇസ്മായില്‍, എസ്. ഹരീഷ്, അസി. എന്‍ജിനീയര്‍മാരായ പി. രാമകൃഷ്ണന്‍, കെ. ജയന്‍ എന്നിവര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story