Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനധികൃത മദ്യവില്‍പന;...

അനധികൃത മദ്യവില്‍പന; എരമംഗലം സ്വദേശി പിടിയിൽ

text_fields
bookmark_border
ചങ്ങരംകുളം: അനധികൃത മദ്യവില്‍പന നടത്തിയ എരമംഗലം സ്വദേശി പിടിയിൽ. പൊന്നാനി റേഞ്ച് പരിധിയിൽ എരമംഗലം കേന്ദ്രീകരിച്ച് മദ്യ വിൽപന നടത്തിവന്ന എരമംഗലം സ്വദേശി കരിമ്പന രാധാകൃഷ്ണനെയാണ് (51) എക്സൈസ് സംഘം പിടികൂടിയത്. കള്ളുഷാപ്പുകൾ അടച്ചതിെന തുടർന്ന് എരമംഗലം ഭാഗത്ത് മദ്യവിൽപന നടത്തിവരികയായിരുന്നു രാധാകൃഷ്ണൻ. 2017 ഓണം സ്പെഷൽ ഡ്രൈവ് സമയത്തും ഇയാളെ മദ്യവിൽപനയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. രാധാകൃഷ്ണ‍​െൻറ പേരിൽ പൊന്നാനി റേഞ്ചിൽ നാല് അബ്കാരി കേസുകൾ നിലവിലുണ്ട്. മുമ്പ് അബ്കാരി കേസില്‍ പിടിച്ചെടുത്ത ബൈക്ക് സർക്കാറിലേക്ക് 50,000 രൂപയടച്ച് തിരിച്ചെടുത്ത ശേഷം വീണ്ടും ഈ വാഹനം ഉപയോഗിച്ച് മദ്യവിൽപന നടത്തിവരികയായിരുന്നു. 200 മില്ലി കുപ്പികളിലാക്കി ഒരു കുപ്പിക്ക് 200 രൂപ നിരക്കിലായിരുന്നു വിൽപന. 850 രൂപയും 1.8 ലിറ്റർ അനധികൃത മദ്യവും രാധാകൃഷ്ണനിൽനിന്ന് പിടിച്ചെടുത്തു. എക്സൈസ് ഓഫിസര്‍മാരായ സെബാസ് റ്റ്യന്‍, പ്രിവൻറീവ് ഓഫിസര്‍ കെ. ജാഫര്‍, പി.പി. പ്രമോദ്, പ്രഫുല്ലന്‍, നിതിന്‍, വിനീഷ്, സനല്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ വലയിലാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story