Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിളംബരജാഥ

വിളംബരജാഥ

text_fields
bookmark_border
പെരിന്തൽമണ്ണ: അക്ഷരവെളിച്ചം പകർന്ന സ്ഥാപനത്തി​െൻറ ശതാബ്ദി ആഘോഷത്തി​െൻറ ഭാഗമായി പട്ടിക്കാട് നടത്തിയ നാടി​െൻറ ഉത്സവമായി. ഓത്തുപള്ളിയായി തുടങ്ങിയ പ്രഥമ കലാലയത്തി​െൻറ ശതാബ്ദി ആഘോഷങ്ങൾക്കാണ് പട്ടിക്കാട്ട് ജി.എൽ.പി സ്കൂളിൽ യോടെ തുടക്കമായത്. പട്ടിക്കാട് ചുങ്കത്തുനിന്ന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു. മുത്തുക്കുട, പൂക്കാവടി, ബാൻഡ് വാദ്യം, ശിങ്കാരിമേളം, ഇന്ത്യയുടെ െഎക്യവും കേരളത്തനിമയും വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങൾ, കർഷക സ്ത്രീ, ഗുജറാത്തി നർത്തകിമാർ, ഒപ്പന, ദഫ്മുട്ട് എന്നീ നാടൻ കലാപക്രടനങ്ങൾ നിരത്തിയത് ഘോഷയാത്രക്ക് കൊഴുപ്പേകി. കിഴാറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ടി. കദീജ, പ്രധാനാധ്യാപിക അന്നമ്മ, പി.ടി.എ പ്രസിഡൻറ് സി. അഷ്റഫ്, പൂർവ വിദ്യാർഥി സംഘം കൺവീനർ നഹാസ് എം. നിസ്താർ എന്നിവർ നേത്യത്വം വഹിച്ചു. പടം.....pmna mc 3 പട്ടിക്കാട്ട് ജി.എൽ പി സ്കൂൾ ശതാബ്ദി ആഘോഷത്തി​െൻറ ഭാഗമായി നടത്തിയ വിളംബര ജാഥ
Show Full Article
TAGS:LOCAL NEWS 
Next Story