Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രകൃതി വിരുദ്ധ ലൈംഗിക ...

പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് വഴങ്ങിയില്ല; ഓട്ടന്തുള്ളൽ കലാകാരന് മർദനം

text_fields
bookmark_border
വളാഞ്ചേരി: ഓട്ടന്തുള്ളന്‍ കലാകാരന് വളാഞ്ചേരി ടൗണിൽ മർദനമേറ്റതായി പരാതി. കാറിലെത്തിയ രണ്ടംഗ സംഘം പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചപ്പോള്‍ എതിര്‍ത്തതിനാണ് കലാകാരനെ മർദിച്ച് അവശനാക്കിയത്. പരിക്കേറ്റ കലാമണ്ഡലം ജിനേഷ് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ വലിയകുന്ന് സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശ്ശേരിയില്‍ തുള്ളല്‍ അവതരിപ്പിച്ച് നാട്ടിലേക്ക് മടങ്ങവെയാണ് കലാമണ്ഡലം ജിനേഷിനെ രണ്ടുപേര്‍ ചേര്‍ന്ന് മർദിച്ചത്. കഴിഞ്ഞദിവസം അര്‍ധരാത്രി രണ്ടോടെ കോഴിക്കോട് നിന്ന് കെ.എസ്.ആർ.ടി.സി ബസില്‍ വളാഞ്ചേരിയില്‍ വന്നിറങ്ങിയ ജിനേഷ് തട്ടുകടയില്‍നിന്ന് ചായ കുടിക്കുന്നതിനിടെ കാറിലെത്തിയ രണ്ടുപേര്‍ അടുത്തേക്ക് വിളിച്ചു. മുന്‍പരിചയമുള്ളവരാണെന്ന് കരുതി കാറിനടുത്തേക്ക് ചെന്നു. കാറിനകത്ത് കയാറാനും ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ തിരിച്ച് ഇവിടെ കൊണ്ടുവിടാമെന്നും ആവശ്യപ്പെട്ടു. പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് തന്നെ നിര്‍ബന്ധിക്കുകയാണെന്ന് മനസ്സിലാക്കിയ ജിനേഷ് തിരിച്ചുനടന്നു. എന്നാല്‍ കാറില്‍നിന്ന് പുറത്തിറങ്ങിയ സംഘം ജിനേഷിനെ മർദിച്ചവശനാക്കി. ആളുകള്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു മർദനം. കലാമണ്ഡലം ഗീതാനന്ദ​െൻറ ശിഷ്യനാണ് ജിനേഷ്. 17 വര്‍ഷമായി കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ ഓട്ടന്തുള്ളല്‍ അവതരിപ്പിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story