Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപഞ്ചായത്ത് ദിനാഘോഷം:...

പഞ്ചായത്ത് ദിനാഘോഷം: സംശയ ദൂരീകരണത്തിന്​ പ്രത്യേക സംവിധാനം

text_fields
bookmark_border
മങ്കട: ഫെബ്രുവരി 18, 19 തീയതികളില്‍ പെരിന്തല്‍മണ്ണയില്‍ നടക്കുന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തില്‍ പങ്കെടുക്കുന്ന തദ്ദേശസ്ഥാപന പ്രതിനിധികള്‍ക്ക് പഞ്ചായത്ത് വകുപ്പ്, അനുബന്ധ വകുപ്പുകള്‍, തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിവിധ മിഷനുകള്‍ എന്നിവ സംബന്ധിച്ച സംശയങ്ങള്‍, അഭിപ്രായങ്ങള്‍, നിർദേശങ്ങള്‍ എന്നിവ മുന്‍കൂട്ടി അയക്കുന്നതിന് വെബ്സൈറ്റില്‍ ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പഞ്ചായത്ത് വകുപ്പ്, ഗ്രാമവികസന വകുപ്പ്, വിവിധ മിഷനുകളായ ഹരിത കേരളം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണം, ശുചിത്വമിഷന്‍, കുടുംബശ്രീ, ഐ.കെ.എം എന്നിവയുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും. ചോദ്യങ്ങള്‍/സംശയങ്ങള്‍/അഭിപ്രായങ്ങള്‍ എന്നിവ ടൈപ്പ് ചെയ്ത് അയക്കുന്നതിനുള്ള സംവിധാനം ഇന്ന് നിലവില്‍ വരും. ഫെബ്രുവരി 12 വരെ മാത്രമേ ഈ ക്രമീകരണം ഉണ്ടാവൂ. പഞ്ചായത്ത് ദിനാഘോഷത്തില്‍ പങ്കെടുക്കുന്ന എല്ലാ തദ്ദേശസ്ഥാപനങ്ങളും ഈ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മീഡിയ ആൻഡ് പബ്ലിസിറ്റി കണ്‍വീനര്‍ പി.കെ. രാജീവ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story